Fatty liver natural treatment : ഇന്ന് നാം അടങ്ങുന്ന സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ലിവർ ഫാറ്റി. ഇന്ന് ഒട്ടനവധി ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒന്ന് തന്നെയാണ് ഇത്. പ്രായമായവരിൽ കണ്ടുവന്നിരുന്ന ഈയൊരു അവസ്ഥ ഇന്ന് ചെറുപ്പക്കാരിലും കാണപ്പെടുന്നു. നാം കഴിക്കുന്ന ആഹാരം നമുക്ക് തന്നെ വിനയായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ അമിതമായ കൊഴുപ്പ് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.
ആഹാരപദാർത്ഥങ്ങളിൽ അമിതമായി കൊഴുപ്പ് ഉൾപ്പെടുമ്പോൾ അവ കരളിൽ വന്നിടുകയുo ഇവ ക്രമാതീതമായി വർദ്ധിക്കുന്നത് വഴിയെ കരളിനെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരികയും ചെയ്യും. ഇത്തരത്തിൽ കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥയ്ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.
മറ്റു രോഗാവസ്ഥകൾ നിർണയിക്കുന്നതിന് ഉള്ള സ്കാനിലൂടെ ആണ് ഇത് പൊതുവേ കാണാറുള്ളത്. ആയതിനാൽ തന്നെ ഇതിന്റെ ഭീകരത ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഒരു ഫാറ്റി ലിവർ തന്നെ ധാരാളം ആണ് നമ്മുടെ ജീവൻ നഷ്ടമാകാൻ. ഇത്തരത്തിൽ അമിതമായി കൊഴുപ്പ് കരളിൽ വന്ന് അടിയുന്നതു മൂലം അത് പ്രവർത്തനരഹിതമാകുന്നു. ഇത് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വരെ ഇടയാക്കുന്ന ഒന്നുതന്നെയാണ്.
ലിവർ ഫാറ്റി പ്രധാനമായും അമിത ഭാരം ഉള്ളവരിൽ കണ്ടുവരുന്നു. കൂടാതെ ഷുഗർ ഉള്ളവരിലും രക്തസമ്മർദ്ദം ഉള്ളവരിലും ഇത് കാണപ്പെടാറുണ്ട്. ഷുഗർ ഉള്ള ആളുകളിൽ ഷുഗർ കുറഞ്ഞാലും ലിവർ ഫാറ്റി ഉണ്ടെങ്കിൽ ഷുഗറിന്റെ ലക്ഷണങ്ങൾ പിന്നെയും അവരിൽ കാണപ്പെടുന്നു. ആയതിനാൽ തന്നെ ലിവർ ഫാറ്റ് ശരീരത്തിൽ നിന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് കാണുക. Video credit : Kerala Dietitian