ഇന്ന് പലതരത്തിലുള്ള ശാരീരിക വേദനകൾ നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൈ വേദന കാലുവേദന വയറുവേദന തലവേദന പുറം വേദന എന്നിങ്ങനെ തുടങ്ങിയ ഒട്ടനവധി വേദനകൾ നേരിട്ട് കൊണ്ടിരിക്കുന്നു . ഇത്തരം വേദനകൾ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രവർത്തികൾ മൂലം ഉണ്ടാകാം.ഇവ ഒരുപക്ഷേ മറ്റു രോഗങ്ങളെ ലക്ഷണങ്ങളുമായി നമ്മളിൽ കാണാവുന്നതാണ്.
ഇവയിൽ ഒട്ടുമിക്ക ആളുകളും നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നമാണ് പുറംവേദന. അധികം നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും പുറം വേദന കാണുന്നു. കൂടാതെ കമ്പ്യൂട്ടറുകളോ ലാപ്ടോപ്പുകളോ ആയി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരും ഇത്തരത്തിൽ വേദന കാണുന്നു. നാം ഉറങ്ങാൻ കിടക്കുന്ന പൊസിഷൻ ശരിയാവാതെ വരുമ്പോഴും പുറം വേദന അനുഭവപ്പെടാറുണ്ട്. ചില മുലയൂട്ടുന്ന അമ്മമാരിലും പുറംവേദന കാണപ്പെടാറുണ്ട്. ഇത് പ്രധാനമായും കണ്ടുവരുന്നത് ഡിസ്ക് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നം ഉള്ളവരിൽ ആണ്.
അതോടൊപ്പം തന്നെ മാനസിക സമ്മർദ്ദം ഉള്ളവരും ഇത്തരത്തിലുള്ള പുറം വേദന കണ്ടുവരുന്നു . അമിതഭാരമുള്ളവരിലും വേദന കാണുന്നു. കൂടാതെ കിഡ്നി സംബന്ധമായ രോഗങ്ങൾ ഗർഭാശയ രോഗങ്ങൾ ദഹന കുറവ് ഹാർട്ട് ഡിസീസസ് എന്നിവയെല്ലാം ഉള്ളവരിലും പുറം വേദന ഒരു ലക്ഷമായി കാണാറുണ്ട്. ഇത്തരം പുറം വേദനകൾ ഏത് രോഗാവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന്.
നമുക്ക് വളരെ എളുപ്പം തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്നു . ഇത് കിഡ്നിയുമായി ബന്ധപ്പെട്ടതാണ് ഉള്ളതെങ്കിൽ യൂറിനുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിവ പുറം വേദനയോടൊപ്പം കണ്ടുവരികയാണെങ്കിൽ നമുക്ക് ഇത് കിഡ്നി സംബന്ധമായ പ്രശ്നമാണ് തിരിച്ചറിയാം.തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian