നാം നമ്മുടെ വീടുകളിലും ചെടികൾ നട്ടു വളർത്താറുണ്ട് . ഇവയിൽ ഒത്തിരി നമ്മുടെ വീടുകൾക്ക് പോസിറ്റീവ് ഊർജ്ജം നൽകുന്നവയുമാണ്. ഇത്തരത്തിൽ വീടുകൾക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം നൽകുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. ഈ ചെടിയുടെ പേരിൽ തന്നെ സമ്പത്ത് ഒളിച്ചിരിക്കുന്നുണ്ട്. അതിനാൽ വീടുകളിൽ ഇവ ശരിയായ ദിശയിലാണ് വളർത്തുന്നത് എങ്കിൽ അത് ശുഭകരമായിരിക്കും.
ഇത്തരം മണി പ്ലാനുകൾ നമ്മുടെ വീടുകളിൽ ധനത്തെ ആകർഷിക്കും എന്നതാണ് വിശ്വാസം. ഇക്കാരണത്താൽ പലരും വീടുകളിൽ മണി പ്ലാൻ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ഈ സസ്യത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള ഒരു ചെടിയാണ്. ഈ ചെടി ശരിയായിട്ട് അല്ലാതെ വെക്കുകയാണെങ്കിൽ ഇത് ദോഷമായി ഭവിക്കുന്നു. അതിനാൽ തന്നെ ഇത് വയ്ക്കുന്ന ദിശയ്ക്ക് പ്രാധാന്യമുണ്ട്.
ഈ സസ്യം നമ്മുടെ വീടുകളിൽ പോസിറ്റീവ് നെഗറ്റീവ് ഊർജ്ജങ്ങളെ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നു. ഇതിനാൽ തന്നെ ഇവയെ സത്യമുള്ള ചെടി എന്ന് പറയപ്പെടുന്നു. പഞ്ചഭൂത ശക്തികളെ ശരിയായി വിഹരിക്കുവാൻ ഈ മണി പ്ലാൻ സഹായിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ മണി പ്ലാൻ ചില സൂചനകൾ നമുക്ക് നൽകാറുണ്ട്. മണി പ്ലാന്റിൽ പഴുത്ത ഇലകൾ കുറവാണെങ്കിൽ അത് ശുഭകരമായിരിക്കും.
എപ്പോഴും പച്ച ഇലകൾ ഉള്ള മണി പ്ലാന്റ് വീടുകളിൽ ഉണ്ടെങ്കിൽ അത് ആ വീടിന്റെ ഭാഗ്യമായി കരുതാം. ഇത് ലക്ഷ്മിദേവിയുടെ പ്രത്യക്ഷമായ അനുഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ദേവിയുടെ അനുഗ്രഹം വഴി വീടുകളിൽ പോസിറ്റീവ് ഊർജ്ജം നിലനിൽക്കുന്നു എന്ന് സൂചിപ്പിക്കുന്നതിനും കൂടിയാണ് ഇങ്ങനെ കാണുന്നത് . അതിനാൽ തന്നെ ഇത്തരത്തിൽ സംഭവിച്ചിരുന്നെങ്കിൽ അത് മഹാഭാഗ്യമായി തന്നെ നാം കണക്കാക്കേണ്ടതാണ്. തുടർന്ന് കാണുക.