Bone strengthening activities : നാം ഓരോരുത്തരെയും ബാധിച്ചേക്കാവുന്ന ഒരു അവസ്ഥയാണ് എല്ലിന്റെ ബലക്കുറവ്. ഓരോരുത്തരും ജനിക്കുന്നതു മുതൽ 30 വയസ്സുവരെ എല്ലുകളെ ബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനു ശേഷം ഈ എല്ലുകളുടെ ബലം ഓട്ടോമാറ്റിക്കലി കുറഞ്ഞു കുറഞ്ഞു വരും. ഇത് എല്ലാവരിലും നടക്കുന്ന ഒന്നാണ്. അതിനാൽ തന്നെ എല്ലാവരും ഈ 30 വയസ്സ് എന്ന ഈ കാലം വരെ എല്ലുകളെ പോഷിപ്പിക്കുകയാണ് വേണ്ടത്.
എല്ലുകൾക്ക് ബലം കൊടുക്കുന്നതിനു വേണ്ടിയുള്ള പോഷകങ്ങൾ ധാരാളം കഴിക്കുകയും അവയെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുകയും ആണ് ചെയ്യേണ്ടത്. ഇത്തരത്തിൽ കൂടുതൽ ശ്രദ്ധിക്കുകയാണെങ്കിൽ മുപ്പതുകൾക്കു ശേഷം വരാവുന്ന എല്ലുകളുടെ ബലക്കുറവിനെ നമുക്ക് പ്രിവന്റ് ചെയ്യാനാകും. അതുവഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന എല്ലുകളുടെ പൊട്ടലുകളും എല്ലാം നമുക്ക് മറികടക്കാനാകും. ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോഷകങ്ങൾ കഴിക്കാതെ ജീവിതം തുടരുകയാണെങ്കിൽ.
പ്രായാധിക്യത്തിൽ ഒന്നും വീഴുമ്പോഴേക്കും നമ്മുടെ എല്ലുകൾ പൊട്ടുകയും പിന്നീട് അത് കൂട്ടിച്ചേർക്കാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ എല്ലുകൾക്ക് ബലം കിട്ടുന്നത് നാം കഴിക്കുന്ന പോഷണങ്ങളിലൂടെ തന്നെയാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും ഭക്ഷണക്രമത്തിൽ ധാരാളം കാൽസ്യം ഫോസ്ഫറസ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
ഇവ നമുക്ക് ഉണ്ടായേക്കാവുന്ന എല്ല് തേയ്മാനങ്ങളുടെ നിരക്ക് കുറയ്ക്കുന്നവയുമാണ്. കൂടാതെ സ്ത്രീകളിൽ 50 കൾ കഴിയുന്നത് വഴി ആർത്തവം വിരാമം ഉണ്ടാവുകയും അതുവഴി അവർക്ക് ഇത്തരമൊരു ബലക്കുറവ് ഉണ്ടാകുന്നു. കൂടാതെ ചിലരിൽ പാരമ്പര്യമായും ഇത്തരത്തിൽ എല്ലുകളുടെ ബലക്കുറവ് കണ്ടുവരുന്നുണ്ട്. ഈ രണ്ടു വിധത്തിലുള്ള ബലക്കുറവുകളും നമുക്ക് തടയാവുന്നതിനുമപ്പുറമാണ്. എന്നാൽ പുകവലി മദ്യപാനം എന്നിവ ബലക്കുറവിനെ കാരണങ്ങളാണ് അതിനാൽ തന്നെ അവ പൂർണ്ണമായും ഒഴിവാക്കേണ്ടത് തന്നെയാണ്. തുടർന്ന് വീഡിയോ കാണൂ. Video credit : Kerala Dietitian