Lifestyle diseases causes : ഇന്നത്തെ നമ്മുടെ സമൂഹം ഓരോ ദിവസം ചെല്ലുന്തോറും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ പോലെ തന്നെ നമ്മിലെ അസ്വസ്ഥതകളും രോഗങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പ്രധാന ഘടകം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ ന്യൂട്രീഷനുകളുടെ കുറവും നമ്മുടെ ശരീരത്തിലേക്ക് കയറുന്ന വിഷാംശങ്ങളുടെ അളവുള്ള കൂടുതലും ആണ്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ന്യൂട്രീഷനുകളെക്കാളും കൂടുതൽ വിഷാംശങ്ങളാണ് അടങ്ങിയിട്ടുള്ളത്.
ഭക്ഷണങ്ങളിൽ മാത്രമല്ല നമ്മുടെ പരിസ്ഥിതിയിൽ നിന്നും വെള്ളത്തിൽ നിന്നും ധാരാളം വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നു . ഇവ നമ്മുടെ ശരീരത്തിന് താങ്ങാവുന്നതിനുമപ്പുറമാണ്. ഇവയ്ക്ക് പുറമേ നാം ഉപയോഗിക്കുന്ന രാസവസ്തുക്കൾ പോലെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിലൂടെയും ഇത്തരത്തിലുള്ള വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. ഇത്തരത്തിലുള്ള വിഷപദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിന് നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷിയുടെ അഭാവം നേരിടുന്നു.
ഇത് മൂലമാണ് നമ്മളിൽ രോഗാവസ്ഥകൾ കൂടിക്കൊണ്ടിരിക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണമെങ്കിൽ അതിനു ഉതകുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളാണ് നാം ഉൾക്കൊള്ളിക്കേണ്ടത്. എന്നാൽ ഇന്ന് ആരുടെയും ഭക്ഷണത്തിൽ ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ കാണുവാൻ പോലും സാധിക്കുന്നില്ല. ഇവയെല്ലാം നമ്മെക്കൊണ്ട് എത്തിക്കുന്നത് ജീവിതശൈലി രോഗങ്ങളിലേക്കാണ്. ഇത്തരത്തിലുള്ള ആഹാരരീതിയുടെയും വ്യായാമശീലം ഇല്ലാത്തതുമൂലവും ജീവിതശൈലി രോഗങ്ങൾ പിറവിയെടുക്കുന്നു.
അത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളാണ് ബ്ലഡ് പ്രഷർ ഷുഗർ കൊളസ്ട്രോൾ തൈറോയ്ഡ് പിസിഒഡി ഹാർട്ട് ഫെയിലിയർ കിഡ്നി ഫെയിലിയർ കാൻസർ എന്നിങ്ങനെ. കൂടാതെ പാരമ്പര്യമായും ചില രോഗാവസ്ഥകൾ തമ്മിൽ കടന്നുകൂടാറുണ്ട്. ഇത്തരം ജീവിതശൈലി രോഗങ്ങൾ മരുന്നുകളിലൂടെ കുറയ്ക്കാവുന്നതിന് അപ്പുറം ജീവിതരീതിയിലും ആഹാര രീതിയിലും മാറ്റങ്ങൾ വരുത്തി കുറയ്ക്കാൻ കഴിയുന്നതാണ്. ഇവയ്ക്കുള്ള മരുന്നുകൾ കഴിക്കുന്നത് വഴി മറ്റുപല രോഗങ്ങളും ഉടലെടുക്കുന്നു എന്നതാണ് ശ്രദ്ധേയം. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs