നാം എല്ലാവരും ഇന്ന് പുതുമയുടെ ലോകത്താണ് ജീവിക്കുന്നത്. പുതുമ ജീവിത രീതിയിൽ മാത്രമല്ല ആഹാരരീതിയിലും കൊണ്ടുവന്നിരിക്കുകയാണ് നാം. ഇതിന്റെയൊക്കെ പരിണിതഫലം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങൾ തന്നെയാണ്. ഇന്നത്തെ കാലത്ത് നാം ഏറ്റവും കൂടുതൽ പേടിക്കുന്നതും ഇത്തരം രോഗാവസ്ഥകളെയാണ്. ആഹാരരീതിയിലൂടെയും മറ്റും പല രീതിയിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടക്കുന്ന രാസപദാർത്ഥങ്ങളാണ് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളി.
ഇവ നമ്മുടെ ശരീരത്തെ ഭാഗികമായോ പൂർണ്ണമായോ കാർന്നു തിന്നുന്നവയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെയോ നമ്മുടെ പരിസ്ഥിതിയിൽ നിന്നോ വെള്ളത്തിൽ നിന്നോ ഇത്തരം കെമിക്കലുകൾ നമ്മുടെ ശരീരത്തിൽ വന്ന് അടിയുന്നു. ഇതൊക്കെ കൊണ്ട് തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിൽ ഹാർട്ട് ഫെയിലിയറും ലിവർ ഫെയിലിയറും കിഡ്നി ഫെയിലറും ഒക്കെ സർവ്വസാധാരണമായി കൊണ്ടിരിക്കുന്നത്.
ഇങ്ങനെ നമ്മുടെ ശരീരത്തിൽ കയറിക്കൂടുന്ന രാസപദാർത്ഥങ്ങൾ നമ്മുടെ ഏതുഭാഗത്താണോ പ്രവർത്തിക്കുന്നത് എങ്കിൽ ആ ഭാഗത്തെ അത് ബാധിക്കുന്നു. ഇത്തരം രോഗാവസ്ഥകളെ നമ്മുടെ ശരീരത്തിലുള്ള രോഗപ്രതിരോധശേഷി ആണ് മറികടക്കുന്നത്. രോഗപ്രതിരോധശേഷി ഇത്തരം രാസപദാർത്ഥങ്ങളെ പ്രവർത്തനത്തെ മറികടന്ന് പ്രവർത്തിക്കുന്നതിനാൽ ആണ് നമ്മുടെ ജീവൻ സുരക്ഷിതമായി മുന്നോട്ടുപോകുന്നത്. ഇത്തരത്തിൽ നമ്മുടെ ശരീരത്തെ കാർന്നു തിന്നുകയാണ് സാന്ദ്രത കൂടിയ ലോഹങ്ങൾ.
മെർക്കുറി ലെഡ് കാഡ്മിയം ആർസനിക് എന്നിവയാണ് പ്രധാനമായും നമ്മൾ ശരീരത്തിൽ കടന്നു കൂടുന്ന ലോഹങ്ങൾ. ഇവ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും നമ്മൾ പരിസ്ഥിതികളുടെയും നമ്മിലേക്ക് കടന്നു കൂടുന്നു. നമ്മൾ കഴിക്കുന്ന കടലിലെ മത്സ്യങ്ങളിൽ നിന്ന് മെർക്കുറി ലെഡ് എന്നീ ലോഹങ്ങളുടെ അളവ് കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ഇവ കഴിക്കുന്നത് വഴി ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെടുന്നു. ഇവ നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുന്നവയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.