ഇന്ന് നാമോരോരുത്തരും നമ്മുടെ മുടികൾ സംരക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ പലതരത്തിൽ മുടിയെ സംരക്ഷിക്കുന്നവരാണ്. കുട്ടികളാണെങ്കിൽ കൂടുതലായും മുടി നീളം വയ്ക്കുന്നതിനും മുടിക്ക് ഉള്ള കൂടുന്നതിനും ആണ് പ്രാധാന്യം കൊടുക്കുന്നത്. കുറച്ച് അങ്ങോട്ട് വളർന്നു കഴിഞ്ഞാൽ ഡ്രസ്സിംഗ് സ്റ്റൈൽ പോലെ മുടിയുടെ സ്റ്റൈലാണ് ശ്രദ്ധിക്കുന്നത്. കുറച്ചു പ്രായമായി കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് നരയാണ്നാം ശ്രദ്ധിക്കുന്നത്.
ഇത്തരത്തിൽ കുട്ടികൾക്കും ചെറുപ്പക്കാർക്കും പ്രായമായവർക്കും ഉപയോഗിക്കാൻ വേണ്ടി ധാരാളം പ്രൊഡക്ടുകൾ ആണ് നമ്മുടെ മാർക്കറ്റുകൾ ഉള്ളത്.വ്യത്യസ്ത ബ്രാൻഡുകളിലും വ്യത്യസ്ത പേരുകളിലും ഇവ നിറഞ്ഞിരിക്കുന്നു. എന്നാൽ ഇവ ഒരുതരത്തിൽ നമുക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും മറ്റൊരു തരത്തിൽ അത് ദ്രോഹമായി മാറുന്നു. അതിനാൽ ഇന്ന് എല്ലാവരും പ്രകൃതിദത്ത രീതിയാണ് ഉപയോഗിക്കുന്നത്. ഇത്തരം രീതികൾക്ക് ഒരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ല എന്ന് തന്നെയാണ് ഇതിന്റെ മേന്മ.
ചെമ്പരത്തി മൈലാഞ്ചി കറ്റാർവാഴ നീലാംബരി എന്നിങ്ങനെ തുടങ്ങി ഒട്ടനവധി സത്യങ്ങളാണ് നമ്മുടെ സംരക്ഷണത്തിനു വേണ്ടി നമുക്ക് ചുറ്റുമുള്ളത്. ഇതിൽ മൈലാഞ്ചി ചെടിയും നീലാംബരി ചെടിയും നാം ഉപയോഗിക്കുന്നത് നമ്മുടെ നര മാറുന്നതിനു വേണ്ടിയാണ്. ഇന്ന് ഒട്ടുമിക്ക ആളുകളും കുട്ടികൾ ആയിക്കോട്ടെ ചെറുപ്പക്കാരായിക്കോട്ടെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര.
ഇതിനെ ഏറ്റവും കൂടുതൽ അനുയോജ്യമായിട്ടുള്ളത് മൈലാഞ്ചി പൊടിയും നീലാംബരി പൊടിയും ആണ്. നരച്ചമുടികളിൽ ആദ്യം മൈലാഞ്ചി പൊടി ഇട്ട് ഒരു മണിക്കൂറിനു ശേഷം വേണം നീലാംബരി പൊടി ഇടാം. ഇങ്ങനെ മൂന്നുദിവസം അടുപ്പിച്ച് ഇടുന്നതിലൂടെ നമ്മുടെ മുടിക്ക് കറുത്ത നിറം വരുന്നു.യാതൊരു അലർജിയും കൂടാതെ തന്നെ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.