ഇന്ന് നാം കൂടുതൽ ബ്യൂട്ടി കോൺഷ്യസ് ആയിക്കൊണ്ടിരിക്കുകയാണ് കാലമാണ്. നമ്മുടെ മുഖത്ത് എന്ത് ചെയ്താണ് നിറം വർദ്ധിപ്പിക്കേണ്ടതെന്ന് നാം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനായി നാം കൂടുതലും ഫേഷ്യൽ ക്രീമുകൾ സ്ക്രബർ ക്രീമുകൾ ഫെയ്സ് വാഷ് മോയ്സ്ചറൈസുകൾ എന്നിവ ഉപയോഗിക്കുന്നു. ഇവ മുഖത്തെ നിറം കൂട്ടുന്നതിനും മുഖത്തെ വരൾച്ച ഒഴിവാക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ എന്നിവ നീങ്ങുന്നതിനും മുഖക്കുരു മാറുന്നതിനുമാണ് നാം ഉപയോഗിക്കുന്നത്.
ഇവയെല്ലാം ധാരാളം ചെലവേറിയതും എന്നാൽ താൽക്കാലിക ആശ്വാസം തരുന്നവയുമാണ്. ഇവയുടെ ഉപയോഗം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് ദോഷം തന്നെയാണ് വരുത്തുന്നത്. ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗം അതിവേഗം നമ്മുടെ മുഖത്ത് ചുളിവുകൾ വരുന്നതിന് കാരണമാകുന്നു. ചിലവർക്ക് ഇത് അലർജിയായി വരുന്നത് കാണാൻ സാധിക്കും. ഇത്തരത്തിൽ പാർശ്വഫലം ഉളവാക്കുന്ന തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക ആണ് നാം ചെയ്യേണ്ടത്.
എന്നാൽ ഇതിനുള്ള ഒരു മറ്റൊരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. നമ്മുടെ മുഖത്തിന്റെ കാന്തിക്ക് യാതൊരു കോട്ടവും തട്ടാതെ തന്നെ ഒരു സ്ക്രബർ നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്തെ അഴുക്കുകൾ നീങ്ങുന്നതിനും മുഖത്തെ ചുളിവുകൾ വരാതിരിക്കുവാനും വന്നവർക്ക് അത് കുറയ്ക്കാനും സാധിക്കുന്നു.
ഇതിനായി കോഫി പൗഡറിലേക്ക് അല്പം പഞ്ചസാര ചേർത്ത് അതിലേക്ക് നിങ്ങളുടെ അനുയോജ്യമായ ഏതെങ്കിലും ഓയിൽ ഒഴിച്ച് മിക്സ് ചെയ്തു മുഖത്ത്അപ്ലൈ ചെയ്യാവുന്നതാണ്. ഇത് മുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും കൈക്കുഴയിലും ഒക്കെ അപ്ലൈ ചെയ്യാവുന്നതാണ്. മിനിറ്റുകൾക്ക് അകം തന്നെ നമുക്ക് നല്ലൊരു റിസൾട്ട് കിട്ടുന്നതായിരിക്കും. ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത രീതിയിലേക്ക് നമുക്കും മാറാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.