ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പാലും അതുപോലെതന്നെ ഈന്തപ്പഴവും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന നല്ല കിടിലൻ റെസിപ്പി ആണ്. ഇത് തയ്യാറാക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രം മതി. അതുപോലെതന്നെ വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നല്ല ടേസ്റ്റിയായി ഈ ഒരു റെസിപ്പി എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഈത്തപ്പഴമാണ്.
പത്തു ഈന്തപഴം ഇവിടെ വച്ച് കൊടുക്കുക. ഇത് രണ്ടായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിന്റെ ഒരു മാറ്റിയെടുക്കുക. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് നല്ല ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് ഒരു 10 മിനിറ്റ് കുതിരാനായി വയ്ക്കുക. പെട്ടെന്ന് അലിഞ്ഞു കിട്ടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി കൊടുക്കുക.
പിന്നീട് ആവശ്യം പഴമാണ്. ഇത് രണ്ടു പഴം ചേർത്ത് കൊടുക്കാം. ഇതിന്റെ തൊലി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. രണ്ടു ഫലവും അരിഞ്ഞെടുക്കുക. പിന്നീട് ഇത് പേസ്റ്റ് പരുവത്തിൽ തന്നെ അരച്ചു കൊടുക്കുക. പിന്നീട് ഇത് മാറ്റി വയ്ക്കുക. പിന്നീട് ആവശ്യം കോൺഫ്ലവർ ആണ്. ഇത് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക. അതുപോലെതന്നെ രണ്ട് കപ്പ് പാൽ എടുക്കുക.
ഇതിൽ നിന്ന് കുറച്ചു പാൽ ഒഴിച്ച് കോൺഫ്ളവർ കലക്കി എടുക്കുക. പിന്നീട് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം പഴം മിസ് ചേർത്തു കൊടുക്കുക. പിന്നീട് നല്ല പോലെ മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ബാക്കി പാൽ ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഇതിന്റെ കൂടെ തന്നെ ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഒരു ചെറിയ ചൂടിൽ കുറുക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Amma Secret Recipes