ഈ അടുത്തകാലത്താണ് ഇത്രയേറെ അറിയപ്പെടുന്ന പഴമായി കിവി മാറിയത്. ഈ പഴം പഴക്കടകളിൽ കാണുന്ന ഒരു പഴമാണ് ഇത്. പലരും ഇത് വാങ്ങി കഴിച്ചു കാണും. ഡെങ്കി പനി കേരളത്തിൽ വ്യാപകമായ സമയത്താണ് കിവി പഴത്തെക്കുറിച്ച് നമ്മൾ കേട്ട് തുടങ്ങിയത്. ഡെങ്കിപ്പനി ഉണ്ടാകുമ്പോൾ വൈറസ് പല രീതിയിലാണ് പ്ലേറ്റുലേറ്റ്കളുടെ എണ്ണം പ്രവർത്തനം എന്നിവ കുറയ്ക്കുന്നത്. ഇതിന്റെ എണ്ണം കൂടുന്നതിന് ഏറ്റവും നല്ല പഴമായാണ് കിവി പഴം അറിയപ്പെടുന്നത്.
ഡെങ്കിപ്പനിയുടെ ചികിത്സയിൽ ഇതിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്നതിനെ കുറിച്ച് ശാസ്ത്രീയമായ തെളിവുകളില്ല എങ്കിലും പഴങ്ങൾ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കിവി എന്ന പഴത്തെ കുറിച്ചാണ്. കിവി എന്ന പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അതിനെക്കുറിച്ച് കമന്റ് ചെയ്യുക. അതുപോലെതന്നെ ഈ പഴം ഇഷ്ടപ്പെടുന്നവർ അതുപോലെതന്നെ ഈ വീഡിയോ ഇഷ്ടപ്പെടുന്നവരും ലൈക് ചെയ്യാൻ മറക്കരുത്. കിവി എന്ന പഴത്തിന്റെ ജന്മദേശം ചൈനയാണ്. കിവിയുടെ ആദ്യകാല നാമം യാട്ട എന്നായിരുന്നു.
കിവി പഴം ചൈനയുടെ ദേശീയ പഴം കൂടിയാണ്. ഇത് ചൈനീസ് നെല്ലിക്ക എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സ്വാദിഷ്ടമായ പുളി രസമുള്ള പഴമാണ് കിവി. ലോകത്തിലെ ലഭ്യമായതിലെ ഏറ്റവും പോഷക ഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായാണ് കിവിയെ കാണുന്നത്. ഏകദേശം 3 ഇഞ്ച് നീളമുള്ള ഇതിന് കോഴിമുട്ടയുടെ വലിപ്പമേ കാണൂ. ഇതിന്റെ അകത്തുള്ള പൾപ്പ് വളരെ സുന്ദരം അതുപോലെതന്നെ അർദ്ധ സുതാര്യവുമാണ്.
ഇതിനുള്ളിൽ ചെറിയ വിത്തുകൾ ഉണ്ട്. ഇത് ഇറ്റലി ഫ്രാൻസ് ന്യൂസിലാൻഡ് ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് വാണിജ്യപരമായി ഉത്പാദിപ്പിക്കുന്നത്. ഈ അടുത്തകാലത്ത് മണിപ്പൂരിലും കൃഷി തുടങ്ങിയിരുന്നു. ഈ പഴത്തിൽ പൊട്ടാസ്യം അളവ് വാഴപ്പഴത്തേക്കാൾ കൂടുതലാണ്. ഒരു ഓറഞ്ചിൽ ഉള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ സി ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U