ചപ്പാത്തിയുടെ കൂടെ കഴിക്കാനും അപ്പത്തിന്റെ കൂടെ കഴിക്കാനും ഈയൊരു കറി മാത്രം മതി…

ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. പനീർ ടിക്ക മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അപ്പത്തിന്റെയും ചപ്പാത്തിയുടെയും റോട്ടിയുടെയും ഡാലിന്റെയും എല്ലാം കൂടെ അടിപൊളിയായി. പൊറോട്ടയുടെ കൂടെയാണെങ്കിലും നല്ല പോലെ കഴിക്കാൻ കഴിയുന്ന ഒരു മസാല കറിയാണ് ഇത്. ഇതിനായി ആവശ്യമുള്ള ഇന്ഗ്രെഡിന്റ് എന്തെല്ലാമാണെന്ന് നോക്കാം. ആദ്യം തന്നെ 200 ഗ്രാം പനീർ എടുക്കുക. ഇതിലേക്ക് മീഡിയം വലിപ്പത്തിൽ രണ്ട് സവാള എടുക്കുക. മീഡിയയിലുള്ള തക്കാളി ആണെങ്കിൽ 2 എണം തക്കാളി എടുക്കുക. പിന്നീട് ഒരു പച്ചമുളക് എടുക്കുക.

അതുപോലെതന്നെ കുറച്ചു മല്ലിയില. കുറച്ച് തൈര് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ഉപയോഗിച്ച് ഈ കറി തയ്യാറാക്കാൻ സാധിക്കുന്നതാണ്. പനീർ ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. സവാള ചെറിയ കഷണങ്ങളാക്കി എടുക്കുക. അതുപോലെതന്നെ തക്കാളി ചെറിയ കഷണങ്ങളാക്കി എടുക്കുക. പച്ചമുളക് സ്പ്ലിറ്റ് ചെയ്ത് എടുക്കുക. ആദ്യം തന്നെ ഒരു പ്ലേറ്റ് എടുത്ത ശേഷം ഇതിലേക്ക് തൈര് ഇട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ ഗരം മസാല പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി പകുതി ചെറുനാരങ്ങയുടെ നീര്. അതുപോലെതന്നെ ഒരു ടീസ്പൂൺ വെജിറ്റബിൾ ഓയിൽ ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് പനീർ ചേർത്ത് കൊടുക്കാം. പിന്നീട് ഇത് മാറ്റി വയ്ക്കുക. പിന്നീട് ഒരു പാൻ എടുത്ത് ശേഷം ഇതിലേക്ക് എന്നെ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക.

ഇതിന്റെ കൂടെ പച്ചമുളക് ചേർത്ത് കൊടുക്കണം. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കുക. ഇത് വാടിയാൽ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി. ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ. കാൽ ടീസ്പൂൺ എരിവുള്ള മുളക് പൊടി. അതുപോലെതന്നെ ഗരം മസാല പൊടി. എന്നിവ നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് തക്കാളി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *