ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കേടായത് അല്ലെങ്കിൽ ചീഞ്ഞത് ആയ തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പാല് കരിഞ്ഞു പിടിച്ചിട്ടുള്ള പാത്രമാണ്. ഇത് ചീഞ്ഞ തക്കാളി നമുക്ക് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.
പാൽ മാത്രമല്ല എന്ത് സാധനങ്ങൾ അടിപിടി പാത്രങ്ങൾ ആയാലും വളരെ എളുപ്പത്തിൽ തന്നെ തക്കാളി ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. തക്കാളി നല്ല തക്കാളിയാണെങ്കിലും ഇതുപോലെ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. നല്ല തക്കാളി ഇനി ഇതിനായി വേസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. കേട് വന്ന തക്കാളി ഉണ്ടെങ്കിൽ ഇനി കളയണ്ട.
തക്കാളി ഈ പാത്രത്തിലേക്ക് മുറിച്ചിട്ട് കൊടുക്കുക. ഏതു പാത്രമാണ് ക്ലീൻ ചെയ്ത് എടുക്കേണ്ടത് അതിലേക്ക് മുറിച്ചിട്ടാൽ മതിയാകും. ഇത്രയും വലിയ തക്കാളി വേണമെന്നില്ല. കുറച്ച് ചെറുതായാലും കുഴപ്പമില്ല. പിന്നീട് സ്റ്റവ് ഓണാക്കിയ ശേഷം നല്ല രീതിയിൽ ചൂടാക്കിയെടുക്കുക.
തക്കാളി കുറച്ച് നന്നായി വെന്തു വരുമ്പോൾ സ്പൂൺ ഉപയോഗിച്ചിളക്കി കൊടുക്കുമ്പോൾ തന്നെ ഇതിലെ കരിഞ്ഞ ഭാഗങ്ങൾ മാറി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇനിയെങ്കിലും ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks