നിങ്ങൾക്ക് ഇനി ബ്രേക്ക്ഫാസ്റ്റിന് ഉപ്പുമാവ് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. സാധാരണ റവ ഉപ്പുമാവ് ഉണ്ടാക്കാൻ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ചിലരുടെ പരാതിയാണ് ഹോട്ടലിൽ നിന്ന് ലഭിക്കുന്നത് പോലെയുള്ള ഉപ്പുമാവ് ഉണ്ടാക്കാൻ കഴിയുന്നില്ല എന്നത്. അതുപോലെ റവ ഉപ്പുമാവ് ആണ് ഇവിടെ കാണാൻ കഴിയുക. ഇത് ഒന്ന് ഉണ്ടാക്കിയാൽ മതി വീണ്ടും വീണ്ടും ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അത്രയും ടേസ്റ്റ് ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. ഇതുപോലെതന്നെ ഉണ്ടാക്കിയാൽ മതി നല്ല സൂപ്പർ ടേസ്റ്റിൽ റവ ഉപ്പുമാവ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഏത് കപ്പിലാണോ റവ എടുക്കുന്നത് അതേ അളവിൽ തന്നെ വെള്ളം എടുക്കുക. പിന്നീട് ഇത് ചെറിയ ചൂടിൽ വച്ച് നിറം മാറാതെ നാല് മുതൽ അഞ്ചു മിനിറ്റ് വരെ ഫ്രൈ ചെയ്തെടുക്കുക. ചെറിയ ചൂടിൽ വച്ച് ചെയ്യാവൂ.
വറക്കുന്നതിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി. പിന്നെ ഇത് പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. നാലഞ്ചു മിനിറ്റ് നെയിൽ വറക്കുക. ഇത് പിന്നീട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക. പിന്നീട് ഒരു പാനിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു സ്പൂൺ കടലപ്പരിപ്പ് അതുപോലെതന്നെ ഉഴുന്ന് പരിപ്പ് എന്നിവ ചേർത്ത് കൊടുക്കുക.
പിന്നീട് കറിവേപ്പില ചേർത്ത് കൊടുക്കുക. അണ്ടിപ്പരിപ്പ് ആവശ്യത്തിനു ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക. ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് അതുപോലെ ഒരു ഒന്നോ രണ്ടോ പച്ചമുളക് അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇത് നന്നായി നിറം മാറി വരുമ്പോൾ ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Jaya’s Recipes – malayalam