ദോശ ദേ ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ടോ..!! ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ..!!

ഒരു ഗോതമ്പ് ദോശയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന ഗോതമ്പ് ദോശയിൽ നിന്ന് വ്യത്യാസമായി കുറച്ചുകൂടി ടേസ്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിന്റെ കൂടെ കഴിക്കാനായിട്ട് പ്രത്യേകിച്ച് ചമ്മന്തി അതുപോലെതന്നെ കറി ആവശ്യമില്ല. വെറുതെ കഴിക്കാനും വളരെ ടേസ്റ്റുള്ള ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ആദ്യം തന്നെ ഗോതമ്പ് ദോശ ഉണ്ടാക്കാൻ ആവശ്യമായ ബാറ്റർ റെഡിയാക്കി എടുക്കാൻ. ഇതിനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല പോലെ മിസ് ചെയ്ത് എടുക്കുക. നല്ല കളർ വേണമെങ്കിൽ രണ്ടു നുള്ള് മഞ്ഞൾപൊടി വേണമെങ്കിൽ ചേർക്കാവുന്നതാണ്. പിന്നീട് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു ഗോതമ്പ് ദോശക്ക് മാവ് കലക്കുന്ന പോലെ കലക്കി എടുക്കാം. പിന്നീട് ഇത് മാറ്റി വയ്ക്കുക.

പിന്നീട് പാൻ നന്നായി ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കറിവേപ്പില ചെറുതായിട്ട് അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അതുപോലെ മീഡിയം വലുപ്പത്തിലുള്ള സവാള ചെറുതായി അരിഞ്ഞു ചേർക്കുക. അതിനുശേഷം എരിവിന് പച്ചമുളക് ചേർത്ത് കൊടുക്കുക. പിന്നീട് സവാള നല്ലപോലെ വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് കാൽ കപ്പ് നാളികേരം ചേർത്തുകൊടുക്കുക. ഇത് പിന്നീട് നേരത്തെ തയ്യാറാക്കിയ ഗോതമ്പ് ബാറ്ററിലേക്ക് ചേർത്തു കൊടുക്കുക. ഇത് മിസ്സ് ചെയ്ത ശേഷം ദോശ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes

Leave a Reply

Your email address will not be published. Required fields are marked *