നമ്മുടെ വീട്ടിൽ ഭക്ഷണത്തിൽ മറ്റും ചേർക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ആരൊഗ്യ ഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ള ഒന്നാണ്. പല അസുഖങ്ങൾക്കുള്ള ഒരു സ്വഭാവിക പ്രതിവിധി കൂടിയാണ് ഇഞ്ചി. സാധാരണ ചായയിൽ ഇട്ട് അല്ലെങ്കിൽ മറ്റു ഭക്ഷണ വസ്തുക്കളിൽ ചേർത്താണ് ഇഞ്ചി കഴിക്കുന്നത്. എന്നാൽ ഇഞ്ചി പച്ചയ്ക്ക് പാകം ചെയ്യാതെ കഴിക്കുമ്പോൾ ഗുണം നിരവധിയാണ് എന്നാണ് പറയുന്നത്.
പച്ച ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. രാവിലെ വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പച്ച ഇഞ്ചി നീര് കുടിക്കുന്നത് എല്ലാം പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം തൊരിതപ്പെടുത്താൻ സഹായിക്കുന്നു. ഇത് ഹൃദയം അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങൾ തൊരിതപ്പെടുത്താൻ സഹായിക്കുന്നുണ്ട്.
വിശപ്പ് ഉണ്ടാകാനും പച്ച ഇഞ്ചി വളരെയേറെ സഹായിക്കുന്നുണ്ട്. ഒരു കഷണം ഇഞ്ചി കഴിക്കുന്നത് വിശപ്പ് ഉണ്ടാക്കാൻ ഉത്തമ പരിഹാരമാണ്. ഇഞ്ചി അരച്ച് ശേഷം ഇതിൽ കുറച്ചു വെള്ളം ചേർത്ത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രീൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇഞ്ചിനീരിൽ കുറച്ചു തേൻ ചെറുനാരങ്ങാ നീര് എന്നിവ കലർത്തി കഴിക്കുന്നത്.
ചുമക്കുള്ള നല്ലൊരു പരിഹാരമാർഗമാണ്. മോണയിൽ ഒരു കഷണം ഇഞ്ചി ചതച്ച് മസാജ് ചെയ്യുന്നത് പല്ലുവേദന മാറാൻ സഹായിക്കുന്നുണ്ട്. മനം പുരട്ടല് ഛർദി എന്നിവ ഒഴിവാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇഞ്ചി ഒരു ചെറിയ കഷണം വായിലിട്ട് ചവക്കുക ഇതെല്ലാം തന്നെ ഒട്ടു മിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam