ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ഒരു മധുരമുള്ള സ്വീറ്റാണ്. കുട്ടികൾക്കായാലും വലിയവർക്ക് ആയാലും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ ഏത്തപ്പഴം പഴുത്തു കറുത്തു തുടങ്ങിയിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും ഇത് വേസ്റ്റ് ആക്കാതെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിൽ ചേർക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഇതിൽ കാണാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം.
ആദ്യം തന്നെ അഞ്ചു ഏത്തപ്പഴം നന്നായി വേവിച്ചെടുക്കുക. ഇത് ഇളം ചൂടോടുകൂടി തന്നെ നന്നായി ഉടച്ചെടുക്കുക. മിക്സിയിൽ അരച്ചെടുക്കരുത്. ഇതിന്റെ പുറമെയുള്ള നാരുകൾ മാറ്റുക. ഇതിലേക്ക് ആവശ്യമായി മറ്റ് ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. ഒന്നേകാൽ കപ്പ് മൈദ പൊടി ഒന്നേകാൽ കപ്പ് ഇടിയപ്പത്തിന്റെ പാകത്തിനുള്ള അരിപ്പൊടി. ഒരു കപ്പ് തേങ്ങ ചിരകിയത്.
5 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. നമ്മുടെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ചേർത്ത് കൊടുക്കുക. ഓവർ മധുരമായാൽ കഴിക്കാൻ കഴിയില്ല. ചില പഴം നല്ല മധുരമുള്ളതായിരിക്കും. അങ്ങനെയാണെങ്കിൽ മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര മതിയാകും. പിന്നീട് പഴം മുടക്കുമ്പോൾ ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഉടക്കുകയാണെങ്കിൽ വേഗം തന്നെ പഴം ഉടഞ്ഞു കിട്ടുന്നതാണ്.
പിന്നീട് ഇതിലേക്ക് ആവശ്യമെങ്കിൽ കാഷ്യു നട്സ് ഉണക്കമുന്തിരി അല്ലെങ്കിൽ ചെറി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അര ടീസ്പൂൺ ഏലക്ക പൊടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ നെയ്യ് എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. പഴം ഉടച്ചെടുക്കുക പിന്നീട് ഇതിലേക്ക് കുറച്ച് ഓരോ ഇൻഗ്രീഡിയൻസ് ചേർത്തു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND