വീട്ടിൽ എല്ലാവരും ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ വൈകുന്നേരം ഭക്ഷണമായി കഴിക്കാനും എല്ലാം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് ചപ്പാത്തി. ചപ്പാത്തി നല്ല സോഫ്റ്റ് ആയി തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇവിടെ പറയുന്നത് ഉപയോഗിച്ചാൽ മതി ഇനി നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഇനി ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സോഫ്റ്റ് ഉണ്ടാക്കാവുന്നതാണ്. ആദ്യം തന്നെ രണ്ടു കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പു കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. രണ്ട് കപ്പ് മാവിലേക്ക് ഒരു കപ്പ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇത് കുറേശ്ശെ നനച്ച് എടുക്കാം.
പിന്നീട് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഒഴിച്ചുകൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക. നല്ല രീതിയിൽ പ്രസ് ചെയ്ത് കുഴയ്ക്കണം എന്നാൽ മാത്രമേ സോഫ്റ്റായി കിട്ടുകയുള്ളൂ. ഇങ്ങനെ ചെയ്തു വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് കുഴച്ചെടുത്ത് മാവ് 15 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കുക. അതിനു മുൻപ് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഒഴിച്ചു കൊടുത്തശേഷം വേണം ഇതും മൂടിവയ്ക്കാൻ. പിന്നീട് ചപ്പാത്തിക്ക് ഓരോ ഉരുളകളാക്കി എടുക്കാവുന്നതാണ്. പിന്നീട് ഇത് പരത്തിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs