പണ്ട് കാലത്ത് നമ്മുടെ പൂർവികർ ആരോഗ്യത്തിന് അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ കാണുന്ന പല തരത്തിലുള്ള അസുഖങ്ങൾക്കും മരുന്നായി ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ് മുത്തിൽ. ഇതിന് കോടങ്കൻ എന്നും പറയുന്നുണ്ട്. ആയുർവേദ ആചാര്യന്മാർ പറഞ്ഞുവെച്ച ഇതിന്റെ ഗുണശക്തി മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേർന്നുള്ള മസ്തിഷ്കത്തിന്റെ രേഖാചിത്രം പോലെയാണ് ഇതിന്റെ ഇലയുടെ രൂപം എന്നത് വളരെയേറെ കൗതുകം ഉള്ളതാണ്.
മസ്തിഷ്ക സെല്ലുകൾക്ക് നവ ജീവൻ പകരുന്ന ഈ അത്ഭുതം ഔഷധം ശരീരത്തിലെ യുവത്തവും ആരോഗ്യവും പ്രധാനം ചെയ്യുന്നുണ്ട്. ഈ സസ്യം പല രോഗങ്ങൾക്കും ഉള്ള നല്ല ഒരു മരുന്നു കൂടിയാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് മുത്തിലിനെ കുറിച്ചാണ്. ഇതിന്റെ പല തരത്തിലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചും ഉപയോഗങ്ങളെ കുറിച്ചുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നമുക്ക് പല രൂപത്തിലും കഴിക്കാൻ കഴിയുന്നതാണ്. ഇതിന്റെ ഇലകളാണ് കൂടുതൽ ഫലപ്രദമായി കാണാൻ കഴിയും.
ഇത് വെള്ളം തിളപ്പിച്ച് കുടിക്കാൻ കഴിയും. അല്ലെങ്കിൽ ഇലകൾ പച്ചയ്ക്ക് കഴിക്കാൻ കഴിയും. ഇതിന്റെ ഇലയുടെ ഉപയോഗം നമ്മുടെ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ സഹായകരമാണ്. അതിനാൽ തന്നെ ഇതിനെ ബ്രെയിൻ ഫുഡ് എന്ന് പറയുന്നുണ്ട്. അതുപോലെതന്നെ നാഡികളുടെ ആരോഗ്യത്തിന് വളരെയേറെ ഫലപ്രദമായ ഒന്നാണ് ഇത്. ഇത് ഓർമ്മക്കുറവിനും അതുപോലെതന്നെ ബുദ്ധിശക്തിക്ക് വളരെയേറെ സഹായകരമാണ്.
അതുപോലെ തന്നെ പഠിക്കുന്ന കുട്ടികൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. ഇതിന്റെ ഇല കഴിക്കുകയും വെള്ളം തിളപ്പിച്ച് കുടിക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിയും ഓർമ്മയും മാത്രമല്ല നാഡികളെ ബാധിക്കുന്ന പല രോഗങ്ങൾക്കും നല്ല ഒരു മരുന്ന് കൂടിയാണിത്. മൂത്രശയ രോഗങ്ങൾക്ക് ഇത് വളരെയേറെ ഫലപ്രദമാണ്. മൂത്രക്കല്ലിന്റെ മൂത്ര ചൂടിനും മൂത്രപ്പഴുപ്പിനും എല്ലാം പറ്റിയ നല്ലൊരു മരുന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U