ഇഞ്ചിപുല്ല് എന്ന് കേട്ടിട്ടുണ്ടോ. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചി പുല്ല് പുല്ല് വർഗ്ഗത്തിൽ പെട്ട ഒരു സസ്യമാണ്. ലെമൻ ഗ്രാസ് എന്ന പേരിലും അറിയപ്പെടുന്ന ഇത് ആരോ മാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ചെടിയാണ്. ലോകത്ത് മുഴുവനായി 55 ഇനത്തിൽ പെടുന്ന ഇഞ്ചി പുല്ല് കാണാൻ കഴിയും. ഈ പുല്ലു വാറ്റി ആണ് പുൽ തൈലം ഉണ്ടാകുന്നത്.
കേരളത്തിൽ ചില സ്ഥലങ്ങളിൽ ചക്കുകാപ്പി ഉണ്ടാക്കുമ്പോൾ അതിൽ ഇഞ്ചി പുല്ലു ചേർക്കുന്നുണ്ട്. ആരോഗ്യഗുണങ്ങളുടെ കാര്യം വരുമ്പോൾ ഇത് ചേർത്ത് ചായയെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. ഈ ചായ തയ്യാറാക്കാൻ ഇഞ്ചി പുല്ലുപൊടി ചൂടുവെള്ളത്തിൽ ചേർത്ത് അഞ്ചു മുതൽ 10 മിനിറ്റ് വരെ തിളപ്പിച്ചെടുക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്.
ഇത് രോഗമുണ്ടാക്കുന്ന ഫ്രീ റാഡിക്കിൾ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും ഹൃദയ ആരോഗ്യ മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. ഇതിലെ ഗുണങ്ങൾ ബാക്ടീരിയകൾ അകറ്റാനും വളരെ സഹായിക്കുന്നുണ്ട്. ഇതുവഴി പല്ല് നശിക്കുന്നത് തടയാനും വായുടെയും പല്ലുകളുടെയും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്.
ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ വീക്കം തടയാൻ സഹായിക്കുന്നുണ്ട്. ചെറിയ ചൂടോടുകൂടി ഇഞ്ചിപ്പുല്ല് ചായ കുടിക്കുന്നത് മലബന്ധം മാറ്റിയെടുക്കാനും വയറുവേദനയിൽ നിന്ന് മോചനം നേടാൻ സഹായിക്കും. ആമാശയത്തിലെ അൾസർ കൈകാര്യം ചെയ്യാൻ മലവിസർജനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth