ശ്വാസകോശ രോഗങ്ങൾ ഏറെ വരുന്ന കാലഘട്ടമാണ് ഇത്. അതിൽ പ്രധാനമായി നിൽക്കുന്ന ഒരു രോഗമാണ് ആസ്മ എന്നത്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. ശരീരത്തിൽ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നഒരു അവസ്ഥയാണ് ഇത്. ഇതുവഴി ശ്വാസംമുട്ടലും ചുമയും കഫക്കെട്ടും അമിതമായി ഉണ്ടാകുന്നു. ഇത്തരത്തിൽ ആസ്മ ഉണ്ടാകുമ്പോൾ ശ്വാസനാളത്തിൽ ഭാഗികമായോ മുഴുവനായും വായു കടക്കാതെ വരുന്ന ഒരു അവസ്ഥയാണ് ഇത്.
ഇതു മൂലം ചുമ കഫംകെട്ട് ശ്വാസംമുട്ടൽ കുറുങ്ങൽ എന്നിവയാണ് കാണുന്നത്. കുട്ടികളിൽ ഇത് ശരീരഭാരം കുറയുന്നതായും കാണുന്നു. ആസ്ത്മമൂലം ഉറക്കമില്ലായ്മ ഊർജ്ജമില്ലായ്മ അമിത ക്ഷീണം എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോ വ്യക്തികളും നേരിടുന്നത്. പല കാരണങ്ങൾ ഇതുണ്ടാകാമെങ്കിലും പാരമ്പര്യം ഒരു ഘടകമാണ്. പല തരത്തിലുള്ള അലർജികൾ ആണ് ഇതിലുണ്ടാകുന്നത്.
പുകവലിയും അന്തരീക്ഷ മലിനീകരണങ്ങളും മറ്റും ജോലി സ്ഥലത്തെ രാസവസ്തുക്കളുടെ ഉപയോഗവും എല്ലാം ഇതിന്റെ ഒരു കാരണങ്ങളാണ്. കൂടാതെ പൊടിപടലങ്ങൾ പൂമ്പൊടി എന്നിങ്ങനെയുള്ളവ ഇതിന്റെ കാരണങ്ങളാണ്. ഇത്തരത്തിൽ രണ്ടുവിധത്തിലുള്ള ആസ്മകളാണ് ഉള്ളത്. ഒന്ന് ഹാർട്ട് സംബന്ധമായതും മറ്റൊന്ന് ശ്വാസകോശ സംബന്ധമായതും.
ഇത്തരത്തിലുള്ള ശ്വാസകോശ സംബന്ധമായ ആസ്മകൾക്ക് പലതരത്തിലുള്ള ഗ്രേഡുകളാണ് ഉള്ളത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ആസ്മ ഉള്ളവർ ഏത് ഗ്രേഡിലാണ് താനുള്ളത് എന്ന് അറിയേണ്ടത് അനിവാര്യമാണ്. ഓരോ ഗ്രേഡ് അനുസരിച്ചാണ് അതിന്റെ ചികിത്സയും അതിൽ നിന്നുള്ള മോചനവും. ഇത്തരത്തിൽ ആസ്മയുടെ ഗ്രേഡ് നിശ്ചയിക്കുന്നതിനു വേണ്ടി നടത്തുന്ന ടെസ്റ്റ് ആണ് പൾമളറി ഫംഗ്ഷൻ ടെസ്റ്റ്. 99% ആസ്മയുടെ ഗ്രേഡ് നിശ്ചയിക്കാൻ ഈയൊരു ടെസ്റ്റ് വഴി സാധിക്കും. തുടർന്ന് വീഡിയോ കാണുക.