ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പപ്പടത്തിൽ കാണുന്ന മായം ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്. എല്ലാവരും വീട്ടിൽ പപ്പടം വാങ്ങുന്നവരാണ്. എടക്കെങ്കിലും പപ്പടം വാങ്ങുന്നവരും. പപ്പടം ഇല്ലാതെ ചോറ് ഇറങ്ങാത്തവരും ഉണ്ടാകും. എന്നാൽ നമ്മൾ കഴിക്കുന്ന പപ്പടത്തിൽ മായം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും. ഇത് തിരിച്ചറിയാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് തരത്തിലുള്ള പപ്പടം ആണ് ഇതിനായി ഇവിടെ എടുക്കുന്നത്. മൂന്നു വ്യത്യസ്ത കമ്പനിയുടെ പപ്പടം ഉപയോഗിച്ച് ചെയ്തിരിക്കുന്ന വീഡിയോ ആണ് താഴെ കാണാൻ കഴിയുക. രണ്ട് കമ്പനി പപ്പടവും അതുപോലെതന്നെ ലൂസ് ആയി അടുത്ത് നിന്ന് കിട്ടുന്ന പപ്പടവുമാണ് ഇവിടെ അതിനായി എടുത്തിരിക്കുന്നത്.
3 കമ്പനിയുടെ പപ്പടം ഓരോന്നായി ഒരു പ്ലേറ്റിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ചെക്ക് ചെയ്യാനായി കുറച്ചു വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. വെള്ളം ഇതിലേക്ക് മൂന്നിലേക്കും ഒരേ അളവിൽ ഒഴിച്ചുകൊടുക്കാം. സാധാരണ പച്ചവെള്ളം ഒഴിച്ചു കൊടുത്താൽ മതിയാകും. മൂന്നു പാത്രത്തിലും ഒരേ അളവിൽ തന്നെ വെള്ളം ഒഴിച്ചു കൊടുക്കാം. പിന്നീട് 10 മിനിറ്റ് കഴിഞ്ഞ് പപ്പടത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
ഇനി ഒരു പപ്പടവും എടുത്തു നോക്കുക. ഈ പപ്പടം 10 മിനിറ്റ് കഴിഞ്ഞ് എടുക്കുമ്പോളും ഇതുപോലെതന്നെ കയ്യില് പിടിക്കാൻ കഴിയുന്നുണ്ട് എങ്കിൽ അത് മായം ചേർത്തതാണ്. എന്നാൽ മായ ചേർക്കാത്ത പപ്പടം ആണെങ്കിൽ കൈകൊണ്ട് പിടിക്കാൻ കഴിയില്ല. ഇത് ശരിക്കും ഉഴുന്ന് മാവ് ഉപയോഗിച്ച് തയ്യാറാക്കിയ പപ്പടമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog