ബദാം കഴിക്കാത്തവരായി വളരെ കുറവായിരിക്കും അല്ലേ. ഇടയ്ക്കെങ്കിലും ബദാം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുൻകാലങ്ങളിൽ ഗൾഫിൽ നിന്ന് വരുന്നവരാണ് കൂടുതലും ബദാം കൊണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നിരവധി ആളുകൾ ഇത് വാങ്ങി കഴിക്കാറുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ നിങ്ങൾ ബദാം വാങ്ങി കഴിക്കുമ്പോൾ എങ്ങനെയാണ് കഴിക്കുന്നത്. കുതിർത്ത ബദാമിലെ ആരോഗ്യ ഗുണങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ദിവസേന 14 ഗ്രാം ബതാം പരിപ്പ് കഴിക്കു ആരോഗ്യം നല്ല രീതിയിൽ വർദ്ധിക്കുന്നതാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഇത് ഒരുപോലെ ഫലപ്രദമായ ഒന്നാണ്. പ്രോട്ടീൻ കലവറയാണ് ബദാം ശരീരത്തിന് ആവശ്യമായ അമ്ലവും വൈറ്റമിൻ ഈ യും മഗ്നീഷവും എല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിഡാ സർവ്വകലാശാലയിലേ ഗവേഷക പറയുന്നു. സാധാരണ പാല് ഇഷ്ടമില്ലാത്തവർക്ക്. പകരം പോഷകമൂല്യത്തിലും സ്വാദിലും മികച്ച നിൽക്കുന്ന ബദാം പാൽ തിരഞ്ഞെടുക്കാവുന്നതാണ്.
ബദാമിലെ സ്വാദ് കാരണം ഇവ ചേർത്ത് ഉൽപ്പനങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. കുതിർത്തു തൊലി കളഞ്ഞു വേണം ബദാം കഴിക്കാൻ. ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ എൻസൈം ചെറുക്കുന്ന ഘടകം പുറത്തു പോവുകയും പോഷക ലഭ്യത ഉയർത്തുകയും ചെയ്യുന്നു. വെള്ളത്തിൽ കുതിർത്തുമ്പോൾ ബദാം പുറത്ത് വിടുന്ന എൻസൈം കൊഴുപ്പിന്റെ ദഹനം വളരെ വേഗത്തിലാക്കുന്നു.
ഹൃദയ ധമനി രോഗങ്ങൾ തടയാൻ ഇത് സഹായിക്കുന്നുണ്ട്. കുതിർത്ത ബദാ സാന്ദ്രത കൂടിയ ലിംമ്പോ പ്രോടീൻ hdl അളവ് ഉയർത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്ബോ പ്രോട്ടീൻ ldl അളവ് കുറയ്ക്കുകയും ചെയ്യുന്നു. എച്ച്ഡിഎൽ എൽഡിഎൽ അനുബാദം നിലനിർത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. ബദാമിൽ കാണപ്പെടുന്ന വിറ്റാമിൻ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നുണ്ട്. അതുപോലെതന്നെ അർബുദം തടയാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. video credit : MALAYALAM TASTY WORLD