ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു നാടൻ ഒഴിച്ചുകറി എങ്ങനെ തയ്യാറാക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന നമ്മുടെ വീടിനുള്ളിൽ ഉള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ വെണ്ടയ്ക്ക തക്കാളി തേങ്ങ അരച്ചാണ് തയ്യാറാക്കുന്നത്. ഇവിടെ വെണ്ടയ്ക്ക തക്കാളി ചേർത്ത് തേങ്ങ പാൽ ഒഴിച്ചാണ് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമുക്ക് നമ്മുടെ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. കാൽ കപ്പ് തുവര പരിപ്പ് എടുക്കുക. ഇതിലേക്ക് ഒരു പിടി വെണ്ടയ്ക്ക എടുക്കുക. അതുപോലെതന്നെ ഇതിലേക്ക് മൂന്ന് ചെറിയ തക്കാളി കൂടി ചേർത്തു കൊടുക്കുക. പിന്നീട് മൂന്നു പച്ചമുളക് കൂടി ചേർത്ത് കൊടുക്കുക. ആദ്യം തന്നെ പരിപ്പ് വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തേങ്ങയുടെ പാല് ആണ്. ഇതിന്റെ ഒന്നാംപാല് രണ്ടാ പാൽ എടുത്ത് വെക്കുക. പിന്നീട് കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ പരിപ്പ് കൂടി ചേർത്ത് കൊടുക്കുക.
ഇതിന്റെ കൂടെ ഒന്ന് രണ്ട് മൂന്ന് കാര്യങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. നമ്മൾ എടുത്തു വച്ചിരിക്കുന്ന പച്ചമുളക് സ്പ്ലിറ്റ് ചെയ്ത് ചേർത്തു കൊടുക്കുക. അതുപോലെ തന്നെ പരിപ്പിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്ത് കൊടുക്കുക. ഇത് രണ്ടു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം കൂടി ചേർത്ത് കൊടുക്കുക. എനിക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
വെണ്ടയ്ക്ക തക്കാളി എന്നിവ വഴറ്റിയെടുക്കാൻ ആവശ്യമായ ഒരു ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക. പിന്നീട് ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് വഴറ്റിത്തന്നെ ഇത് തയ്യാറാക്കി കൊടുക്കേണ്ടതാണ്. വെള്ളമൊഴിച്ച് വേവിച്ച് കറി ഉണ്ടാക്കുകയാണെങ്കിൽ രുചി ഉണ്ടാകണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND