ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ എല്ലാവരുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. റേഷൻ അരി ഉപയോഗിച്ച് ഒരു കിടിലൻ ഐറ്റം വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ആരും ചെയ്യാത്ത ഒന്നാണ് ഇത്. പലപ്പോഴും വീട്ടിൽ വാങ്ങുന്ന റേഷൻ അരി വെറുതെ കോഴിക്ക് വളർത്തു മൃഗങ്ങൾക്ക് കൊടുക്കാറുണ്ട്.
എന്നാൽ ഇനി ഇത് ഉപയോഗിച്ച് പൊരിയും ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്ക് ആണെങ്കിലും വലിയവർക്ക് ആണെങ്കിലും വളരെ ഇഷ്ടമുള്ള ഒന്നാണിത്. വീട്ടിൽ തന്നെ ഇനി എങ്ങനെ നല്ല അടിപൊളി പൊരി ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. അതിന് വേറെ ഒന്നും ആവശ്യമില്ല. ഒരു ചീനച്ചട്ടിയും അതുപോലെതന്നെ കുറച്ച് ഉപ്പും ഉണ്ടെങ്കിൽ ഏത് അരിയാണ് വേണ്ടത് അതും ഉണ്ടെങ്കിൽ ഇത് റെഡിയാക്കി എടുക്കാവുന്നതാണ്.
ആദ്യം തന്നെ അരി എടുക്കുക. ഇതിലേക്ക് ഒരു കാൽ സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഒരു ചീനച്ചട്ടി നന്നായി ചൂടാക്കി എടുക്കുക. ഈ ചൂടായ ചീനച്ചട്ടിയിലേക്ക് ഈ അരി ഇട്ട് കൊടുക്കുക. പിന്നീട് വെള്ളം ഒന്നു വറ്റിച്ച് എടുക്കുക. സൂര്യപ്രകാശത്തിന്റെ ചുവട്ടിലെ ഒരു മൂന്നു മണിക്കൂർ വച്ച് കഴിഞ്ഞ് നമുക്ക് ഇത് ഡ്രൈയായി കിട്ടുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഈ അരി മാറ്റിയ ശേഷം ഉപ്പ് ഇട്ടുകൊടുക്കുക. ഉപ്പ് നന്നായി ചൂടാക്കി എടുക്കേണ്ടതാണ്. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips