ആരു പ്രതീക്ഷിക്കാത്ത ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ കറുത്ത ഹൽവ ഇനി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. പലരും ഇത് ഉണ്ടാക്കൽ ആഗ്രഹിക്കുന്ന ഒന്നാണ്. ഇത് ഉണ്ടാക്കാൻ ആയി ഒരു ഒന്നര മണിക്കൂർ സമയത്തോളം നിർത്താതെ ഇളക്കി കൊടുക്കേണ്ടത് ആവശ്യമാണ്. രണ്ടുപേരും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈസിയായി ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം ഹൽവ തയ്യാറാക്കാനായി എന്തെല്ലാം ആണ് ആവശ്യമുള്ളതെന്ന് നോക്കാം.
ഇതിനായി അരക്കിലോ പച്ചരി എടുക്കുക. ഇത് വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തിയെടുക്കുക. അരി നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. അരി പിന്നീട് നല്ല നൈസായി പൊടിച്ചെടുക്കുക. അല്ലെങ്കിൽ വെള്ളമൊഴിച്ചു നല്ല പേസ്റ്റ് പരുവത്തിൽ ആക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു കിലോ ശർക്കര ആണ്. ശർക്കര നല്ല കറുത്ത ശർക്കര എടുക്കാൻ ശ്രദ്ധിക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി അലിയിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള തേങ്ങപാൽ ആണ്.
രണ്ടു വലിയ നാളികേരത്തിന്റെ പാല് ആണ് ഇവിടെ ആവശ്യമുള്ളത്. തേങ്ങയുടെ ഉള്ളിൽ നിന്ന് എത്രമാത്രം തേങ്ങാപ്പാല് എടുക്കാൻ കഴിയുമോ അത്രയും തേങ്ങ പാൽ ആവശ്യമാണ്. ആദ്യം തന്നെ ഒന്നാ പാൽ പിഴിഞ്ഞ് മാറ്റി വെക്കുക. പിന്നീട് ഇതിലേക്ക് നെയ് ആവശ്യമാണ്. അതുപോലെതന്നെ ഏലക്കായയും ഇതിലേക്ക് ആവശ്യമാണ്. ആദ്യം തന്നെ ശർക്കര അലിയിച്ചെടുക്കുകയാണ് വേണ്ടത്.
പിന്നീട് ശർക്കര ശേഷം അരിച്ചെടുക്കേണ്ടതാണ്. പിന്നീട് ഹൽവ ഉണ്ടാക്കാനായി ഒരു ഉരുളി എടുക്കുക. ഇതിലേക്ക് അരച്ച അരിയും തേങ്ങാപ്പാലും ശർക്കര വെള്ളവും ചേർത്ത് കൊടുത്ത് നന്നായി ഇളക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen