മീൻ കറി വ്യത്യസ്തമായ രീതിയിൽ വെക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ എല്ലാവർക്കും എല്ലാ രീതിയിലും മീൻ കറി വയ്ക്കാൻ അറിയണമെന്നില്ല. ഇന്ന് ഇവിടെ വ്യത്യസ്തമായ രീതിയിൽ ഒരു മീൻ കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പം ചപ്പാത്തി പുട്ട് ദോശ ഇഡലി എന്നിവയ്ക്കൊപ്പം കഴിക്കാൻ കഴിയുന്ന കിടിലൻ മീൻകറി ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്.
ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത ശേഷം അതിലേക്ക് രണ്ട് പച്ചമുളക് 5 വെളുത്തുള്ളി ഒരു കഷണം ഇഞ്ചി ചെറിയ കഷ്ണം സവാള എന്നിവ ചേർത്ത് കൊടുക്കുക. മൺചട്ടി ചൂടാക്കാൻ വയ്ക്കുക. ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ശേഷം രണ്ട് പിഞ്ചു ഉലുവ ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചതച്ചുവച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ ഇട്ടുകൊടുക്കുക. ഇത് നന്നായി വഴറ്റി എടുക്കുക.
പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് പെരുംജീരകത്തിന്റെ പൊടി അര ടീസ്പൂൺ കൊടുക്കുക. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി നന്നായി മിസ് ചെയ്തു മൂപ്പിച്ച് എടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ആവിശ്യതിന്നു ഉപ്പ് കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
തിളപ്പിച്ച ശേഷം ഇതിലേക്ക് കുടം പുള്ളി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് മീൻ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് അടച്ചുവെച്ചു തിളപ്പിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന മീൻ കറിയാണ് ഇത്. ഒരു പ്രാവശ്യം എങ്കിലും മീൻ കറി ഇങ്ങനെ തയ്യാറാക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.