ശരീരം ആരോഗ്യത്തിന് ഗുണകരമായ നിരവധിയായ പാരമ്പര്യ മാർഗ്ഗങ്ങളുണ്ട്. ഇന്നത്തെ തലമുറ മറന്നു പോയതും പലപ്പോഴും വിലവക്കാത്ത ചില കാര്യങ്ങൾ. പണ്ടുകാലങ്ങളിൽ മുതിർന്നവർ ചെയ്തിരുന്ന ഒരു പ്രവർത്തി ആയിരുന്നു കുളിക്കുന്നതിനു മുമ്പ് മുടിയിൽ എണ്ണ തേക്കുക എന്നത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു കാര്യമായിരുന്നു. അതുകൊണ്ടുതന്നെ മുൻ തലമുറയിൽ പെട്ട ആളുകളുടെ മുടി മനോഹരവും ഈട് ഉള്ളവയും ആയിരുന്നു. അതായത് മുടി കൊഴിച്ചിൽ താരൻ തുടങ്ങിയ പ്രശ്നങ്ങളൊന്നും അവരെ ബാധിച്ചിരുന്നില്ല.
എന്നാൽ ഇന്നത്തെ കാലത്ത് താരൻ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ് മിക്ക ആളുകളും. തിരക്കേറിയ ജീവിത സാഹചര്യങ്ങൾ കാരണം പലരും ഇന്നത്തെ കാലത്ത് മുടിയിൽ എണ്ണ തേച്ചുപിടിപ്പിക്കാൻ മെനകെടാറില്ല. ഇതെല്ലാം തന്നെ മുടി കൊഴിച്ചു താൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രധാന കാരണം തന്നെയാണ്. ദിവസവും മുടിയിൽ എണ്ണ തേച്ച് പിടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
ഒന്നാമത് നേരത്തെ മുടി നരക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ദിവസവും മുടിയിൽ എണ്ണ തേച്ച് പിടിപ്പിക്കുകയാണെങ്കിൽ അകാലനര തുടങ്ങിയ പ്രശ്നങ്ങളെ മാറ്റിനിർത്താൻ സഹായിക്കുന്നതാണ്. ഇതുകൂടാതെ മുടിക്ക് നല്ല രീതിയിലുള്ള ആരോഗ്യവും കരുത്തും നൽകാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ പുറത്തുള്ള പൊടിപടലങ്ങൾ എൽക്കാതെ മുടിയെ സംരക്ഷിക്കാനും സഹായിക്കുന്നു.
യാത്ര ചെയ്യുന്ന സാഹചര്യങ്ങളിൽ ഈ പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഇങ്ങനെ ചെയ്യുന്നത് വഴി പൊടിപടലങ്ങൾ മലിനമായ വായു സൂര്യനിൽ നിന്ന അൾട്ര വയലറ്റ് രശ്മികൾ എന്നിവ ഏൽക്കാതെ മുടിയെ ഒരു പാളി പോലെ സംരക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മുടി വരളാതെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് മുടികൊഴിചിലിനും കാരണമാകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam