പുള്ളിയുടെ ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ പുളിയിൽ അടങ്ങിയിട്ടുണ്ട്. പുറം രാജ്യങ്ങളിൽ നിന്നുള്ള ഫ്രൂട്ട്സിൽ ആയാലും വെജിറ്റബിൾ ആയാലും മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്നതാണ്. എന്നാൽ പുറത്തു നിന്ന് ലഭിക്കുന്ന പഴ വർഗങ്ങളെക്കൾ കൂടുതലായി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന അല്ലെങ്കിൽ കീടനാശിനി പ്രയോഗങ്ങൾ ഏൽക്കാത്ത ഒരുപാട് ഐറ്റംസ് നമ്മുടെ നാട്ടിൽ തന്നെ കാണാൻ കഴിയും. ഇത് വീട്ടുമുറ്റത്ത് തന്നെ കാണാൻ കഴിയും. നമ്മൾ ശ്രദ്ധിക്കാത്ത മനപ്പൂർവ്വം മറന്നുപോകുന്ന ഒന്നാണ് ഇരുമ്പൻപുളി.
ഇതിന്റെ അറിയപ്പെടാത്ത ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കേരളത്തിൽ തന്നെ പല ഭാഗങ്ങളിലും കാണാൻ കഴിയുന്ന ഒന്നാണ്. പലപ്പോഴും വെറുതെ ആർക്കും ആവശ്യമില്ലാത്ത വെറുതെ വീണുപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. സാധാരണ ചെമ്മീൻ പുളി എന്നും ഇരുമ്പൻപുളി എന്നും ഓർക്കാപുളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. പ്രത്യേകിച്ച് പരിച്ചരണങ്ങൾ ഇല്ലാതെ തന്നെ പെട്ടെന്ന് കായ്ക്കുന്ന മരങ്ങളാണ് ഇവ.
കൂടാതെ ഈ മരത്തിൽ നിറയെ കായ്കളായി നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് ഉള്ളത്. ഇത് കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാറുണ്ട്. ചില പ്രത്യേക അസുഖങ്ങൾക്ക് വേണ്ടിയും ഇത് പച്ചയ്ക്കും ജ്യൂസ് അടിച്ചു കഴിക്കാറുണ്ട്. മാത്രമല്ല അച്ചാറുകളിലും കറികളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾക്ക് പ്രതിവിധി ഇരുമ്പൻപുളിയിൽ കാണാൻ കഴിയും.
ഉയർന്ന രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇത് മൂന്നോ നാലോ എണ്ണം വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളം ദിവസവും രണ്ടുനേരം കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിൽ കാണുന്ന രോഗപ്രതിരോധശേഷി നല്ല രീതിയിൽ തന്നെ വർദ്ധിപ്പിക്കാൻ സഹായിക്കും. അലർജി പോലുള്ള ബുദ്ധിമുട്ട് ഉള്ളവർക്കും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : beauty life with sabeena