ഇങ്ങനെയൊരു പഴം കഴിച്ചിട്ടും കണ്ടിട്ടും ഉള്ളവർ പേര് പറയാമോ..!! ഈ ഗുണങ്ങളും അറിയണം…| Mullan chaka Benefits Malayalam

നിരവധി സസ്യ ജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ പരക്കെ കണ്ടിരുന്നതും എന്നാൽ ഇപ്പോൾ അപൂർവമായി മാത്രം കണ്ടുവരുന്ന മുള്ളൻചക്ക എന്ന മുള്ളാത്ത ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. കായ്കളിലും ഇലകളിലും അടങ്ങിയിരിക്കുന്ന അസറ്റ് ജനീസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കും എന്ന കണ്ടുപിടിത്തമാണ് മുള്ളൻ ചക്കയെ ഇത്രയേറെ പ്രശസ്തമാക്കിയത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുള്ളത്തയെ കുറിച്ചാണ്. ഉഷ്ണ മേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളാത്ത. മുള്ളൻ ചക്ക ലക്ഷ്മണപഴം മുള്ളാത്തി ബ്ലാത്ത തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ആത്ത പഴം അഥവാ സീതപ്പഴം എന്ന രീതിയിൽ അറിയപ്പെടുന്ന ഒന്നാണ് ഇത്. ഇതിന്റെ പേര് പോലെ തന്നെ മുള്ളുകൾ ഉള്ള പുറം തൊലിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് മുള്ളാത്ത എന്ന പേരും ഇതിന് വരാൻ കാരണവും. മധുരവും പുളിയും കലർന്ന രുചിയുള്ള ഈ പഴത്തിന് പോഷകങ്ങളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്.

അർബുദ രോഗികൾ ഇതിന്റെ പഴം കഴിക്കുന്നതോടൊപ്പം തന്നെ ഇതിന്റെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേനൽക്കാലമാണ് മുള്ളൻ ചക്കയുടെ പ്രധാനപ്പെട്ട പഴക്കാലം. ചെറു ശാഖകളിൽ ഉണ്ടാകുന്ന കായ്കൾ വലുതും അതുപോലെതന്നെ പുറത്തു മുള്ളുകൾ നിറഞ്ഞതുമാണ്. പാകമാകുമ്പോൾ ഇവ മഞ്ഞ നിറമാകുന്നതും കാണാം. കൈതച്ചക്കയുടെ രുചിയുമായി ഏകദേശം സാമ്യമുള്ളതാണ് ഇതിന്റെ പൾപ്പിന്. സാധാരണയായി അഞ്ച് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യം കൂടിയാണ് ഇത്.

തടിയുടെ പുറംതൊലിക്ക് കറുപ്പ് കലർന്ന നിറമാണ് കാണാൻ കഴിയുക. പുറംഭാഗം മിനുത്തതും അഗ്ര ഭാഗം കൂർത്തത് മായ കടും പച്ച നിറത്തിലാണ് ഇതിന്റെ ഇലകൾ കാണാൻ കഴിയുക. സുഗന്ധമുള്ളതും വലിപ്പമുള്ളതുമായ പൂക്കളാണ് ഇതിൽ ഉണ്ടാവുക. പൂക്കൾക്ക് നാലോ അഞ്ചോ ഇതളുകൾ വരെ കാണാൻ കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിന് പുറമേ നല്ല ഉറക്കം നൽകാനും മാനസികമായ പിരിമുറുക്കം കുറയ്ക്കാനും എല്ലാം ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *