നിരവധിപേർക്ക് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. പലപ്പോഴും വലിയ രീതിയിലുള്ള മുടികൊഴിച്ചിൽ പ്രശ്നങ്ങൾ തന്നെ കണ്ടു വരാം. ഒരു കടുത്ത പനി വന്നു കഴിഞ്ഞാൽ അല്ലെങ്കിൽ പ്രസവശേഷം അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ വേണ്ടി ആളുകൾ ചെയ്യുന്ന ഒരു കാര്യമാണ് ക്രാഷ് ഡയറ്റ്. ഇതെല്ലാം ചെയ്യുമ്പോൾ എന്താണ് മുടി കൊഴിയുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന മുടികൊഴിച്ചിലും അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സ്ത്രീകളായാലും പുരുഷന്മാരായാലും വളരെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് തലയിൽ കട്ടിയുള്ള മുടി. നല്ല നീളമുള്ള മുടി ആയാലും നീളം കുറഞ്ഞ മുടിയാണെങ്കിലും മുടി ഒരു അഴക് തന്നെയാണ്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാം. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകളും ഷാമ്പുകളും ഉപയോഗിക്കാറുണ്ട്. ചിലരിൽ ഇത് മാറ്റമുണ്ടായിരിക്കാം. എന്നാൽ മറ്റേ ചിലരിൽ ഇത് മാറ്റമുണ്ടാവില്ല. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നതാണ്.
ഇത് പുറമേയുള്ള കാരണങ്ങൾ കൊണ്ട് ആയിരിക്കില്ല ഉണ്ടാവുന്നത്. മുടിയുടെ സംരക്ഷണം അതായത് മുടി വളരാൻ വേണ്ടി ഉള്ളിൽ നിന്നുള്ള പോഷണം ഭക്ഷണത്തിലൂടെയും പുറത്തുനിന്നുള്ള സംരക്ഷണവും രണ്ടും ഒരുപോലെ ആവശ്യമാണ്. പെട്ടെന്നുള്ള മുടി കൊഴിച്ചിൽ പ്രധാന കാരണമാണ് ടീലെജൻ എഫ്ലോവിയും എന്താണ് ഇത് എന്ന് മനസ്സിലാക്കണമെങ്കിൽ മുടിയുടെ വളർച്ച നോക്കേണ്ടതുണ്ട്. ഒരു തലയോട്ടിയിലെ ഏകദേശം 85 ശതമാനം മുടി വളരുന്ന മുടികളാണ്. ഈ ഘട്ടത്തിലാണ് മുടിയുടെ കേരറ്റിൻ അളവ് കൂടുകയും മുടി കട്ടിയും നീളവുമുള്ള മുടിയായി വളർന്നു വരിക.
എന്നാൽ ചില സമയത്ത് ഇത്തരം മുടികൾ വളരെ പെട്ടെന്ന് തന്നെ മുടികൊഴിച്ചിൽ ഉണ്ടാകാം. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. കടുത്ത ഒരു പനി വന്നാൽ സ്ത്രീകളിൽ പ്രസവശേഷം ശരീരത്തിന് എന്തെങ്കിലും ശസ്ത്രക്രിയ ചെയ്യേണ്ടി വന്നാൽ. എന്തെങ്കിലും ആക്സിഡന്റ് സംഭവിച്ചാൽ. കടുത്ത മാനസിക സമ്മർദ്ദസമയത്ത് പ്രശ്നങ്ങൾ കണ്ടു വരാം. നനഞ്ഞ മുടി അമർത്തുകയോ നനഞ്ഞ മുടി ചീവുകയോ ചെയ്താൽ മുടി വേരിൽ നിന്ന് പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. മുടികൊഴിച്ചിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട പ്രത്യേക കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണു.