വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും കഴിക്കാൻ കൊതിക്കുന്ന ഒന്ന്. എല്ലാവരും വീട്ടിൽ ബ്രേക്ക്ഫാസ്റ്റ്ന് തയ്യാറാക്കുന്ന ഒന്നാണ് പുട്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതു കൊണ്ടും പുട്ട് എല്ലാവർക്കും ഇഷ്ടമാണ്. പുട്ടിന്റെ കൂടെ സെപ്പറേറ്റ് ആയിട്ടാണ് കറി കഴിക്കുന്നത്. എന്നാൽ ഇന്ന് രണ്ടും കൂടി ഒരുമിച്ച് വെറൈറ്റി ആയിട്ടുള്ള ഒരു പുട്ട് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ പുട്ടിന്റെ പൊടി കുഴച്ചെടുക്കുക.
ഇവിടെ തരിയുള്ള പൊടിയാണ് ആവശ്യം ഉള്ളത്. തരിയുള്ളത് ഇല്ലാത്തതും ഏത് വേണമെങ്കിലും എടുക്കാം. അരിപ്പൊടി വേണമെന്നില്ല ഗോതമ്പ് പൊടിയോ റവ പൊടിയോ ഏതാണ് നിങ്ങൾ കഴിക്കുന്നത് അത് കുഴച്ച് മാറ്റിവെക്കുക. പിന്നീട് ആവശ്യമുള്ളത് മുട്ടയാണ്. മുട്ട പുഴുങ്ങിയ ശേഷം രണ്ടാക്കി കട്ട് ചെയ്ത് എടുക്കുക. പിന്നീട് മുട്ട കറി വെച്ചത് എടുക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചാറു പച്ചമുളകും.
കുറച്ചു വെളുത്തുള്ളി മൂന്നു കഷണം ഇഞ്ചി വലിയ ജീരകം ഇതൊന്ന് അരച്ചെടുക്കുക. പിന്നീട് പാൻ വെച്ച് ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് പച്ചമുളക് ഇതിൽ ഇട്ട് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് നാല് സവാള വളരെ കനം കുറച്ച് കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. കുറച്ച് ഉപ്പും പഞ്ചസാരയും ചേർത്തു കൊടുക്കുക. ചെറുതായി വെന്തു വരുമ്പോൾ ഇതിലേക്ക് മല്ലിപ്പൊടി ചേർത്ത് കൊടുക്കുക.
ഇതിന്റെ പച്ചമണം മാറുമ്പോഴത്തേക്ക് മഞ്ഞൾപ്പൊടി മുളക് പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. കറി തയ്യാറാക്കിയ ശേഷം. പുട്ട് തയ്യാറാക്കാവുന്നതാണ്. ഇതിൽ ആദ്യം കുറച്ച് തേങ്ങ ഇട്ട് കൊടുക്കുക പിന്നീട് പുഴുങ്ങിയ മുട്ട ഇട്ടുകൊടുക്കുക. പിന്നീട് ഗ്രേവി ഇട്ടുകൊടുക്കുക. പിന്നീട് അതിനു മുകളിൽ ആയി പുട്ടുപൊടി ഈ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.