നാരങ്ങ ചെറുമധുരത്തോടുകൂടി വെള്ളമുണ്ടാക്കി കുടിക്കുന്നത് മാത്രമേ നമുക്കറിയു. അതിൽ കൂടുതൽ നാരങ്ങ കൊണ്ട് ചെയ്യുന്നത് അച്ചാറിടാൻ ആണ്. എന്നാൽ നാരങ്ങയിൽ അടങ്ങിയിട്ടുള്ള മറ്റ് ആരോഗ്യ ഗുണങ്ങളെ പറ്റി വല്ല ബോധവും ഉണ്ടോ. ഒരു നൂറ് ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ചെറുനാരങ്ങ. രുചിയോടൊപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. ലൈ ജ്യൂസ് സോഡാ നാരങ്ങ വെള്ളവും എല്ലാം കൊണ്ടും നമ്മൾ ഫലവമായ രീതിയിൽ നാരങ്ങ ഉപയോഗിക്കാറുണ്ട്.
അതുപോലെതന്നെ അച്ചാർ ഇട്ട് ഉപ്പിൽ ഇട്ടും നമ്മൾ ഇതിനെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും കൂടാതെ തന്നെ നാരങ്ങയിൽ മറ്റു പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട് നമ്മൾ പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഗുണങ്ങളാണ് അവ. വളരെ ഉത്തമവും എളുപ്പത്തിൽ ചെയ്യാവുന്നവയുമായ ചില ഉപയോഗങ്ങൾ ആണ് അവ. അത്തരത്തിലുള്ള ഉപയോഗങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം.
കാലം മാറിയത് പോലെ തന്നെ ഇന്ന് കൂടുതൽ പേരും ചോറ് കുക്കറിലാണ് വെക്കുന്നത്. ചോറ് കുക്കറിൽ വയ്ക്കുമ്പോൾ നല്ലൊരു പ്രശ്നമായി പറയുന്നത് ചോറ് പശ പശ പോലെ ഒട്ടിപ്പിടിക്കുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കാനായി അരി വേവിക്കുന്ന സമയത്ത് വെള്ളത്തിൽ രണ്ടു തുള്ളി നാരങ്ങ നീര് ചേർത്താൽ മതിയാകും. ചോറ് നല്ല നിറം ലഭിക്കാനും സഹായിക്കുന്നതാണ്.
അതുപോലെതന്നെ അടുക്കളയിലെ സിങ്കും കറ പിടിച്ച പാത്രങ്ങളും കരിപിടിച്ച ചീനച്ചട്ടിയും കഴുകാൻ ഇതുവളരെ സഹായിക്കുന്ന ഒന്നാണ്. ഇറച്ചി മത്സ്യവും നല്ല മൃദുവായി ഇരിക്കാൻ സഹായിക്കുന്ന ഒന്നാണെന്ന് നാരങ്ങാ. ആരോഗ്യഗുണങ്ങളിലും തീരെ മോശമല്ല ചെറുനാരങ്ങ. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.