ഫ്രൈ ചെയ്ത ഓയിൽ വീണ്ടും ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. എന്നാൽ പിന്നെ അത് എന്ത് ചെയ്യുമെന്ന് അറിയാതെ കളയുകയും വേണ്ട. ഫ്രൈ ചെയ്ത എണ്ണ ഇനി ബാക്കിയുണ്ടെങ്കിൽ ഈ ഒരു കാര്യം ഇനി ചെയ്തോ. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ മീൻ വറുത്തു കഴിഞ്ഞാൽ അല്ലെങ്കിൽ ചിക്കൻ വറുത്തു കഴിഞ്ഞാൽ ഓയിൽ ബാക്കിവരാറുണ്ട്. കൂടുതൽ മീൻ വർത്താനാണ് ഇത്തരത്തിൽ എണ്ണ കൂടുതലായി ബാക്കി വരുന്നത്.
അത്തരത്തിലുള്ള ഓയിൽ ഇനി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. വീണ്ടും അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കാം. ക്കൊളെസ്ട്രോൾ മൂലമുള്ള പല പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇത് കാരണമാകാറുണ്ട്. ഇതിന് സാധാരണ വെള്ളമാണ് എടുക്കുന്നത്. ഇതിലേക്ക് മീൻ വറുത്ത ഓയിൽ അതുപോലെതന്നെ ചിക്കൻ വറുത്ത ഓയില്‍ ഒഴിച്ചുകൊടുക്കുക.
അതിനുശേഷംഒരു പ്ലാസ്റ്റിക് പേപ്പർ എടുക്കുക. ഇതിനെ രണ്ടാക്കി മടക്കി വീണ്ടും അതിനെ രണ്ടാക്കി മടക്കുക. അത് വീണ്ടും മടക്കിയ ശേഷം അതിന്റെ ഒരു ഭാഗം കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ ഇതിന്റെ നടുവശവും കട്ട് ചെയ്തു കൊടുക്കുക. തിരി കയറാൻ പാകത്തിലാണ് ഇത് കട്ട് ചെയ്ത് എടുക്കേണ്ടത്. എന്തിനാണ് ഉപയോഗിക്കുന്നത് എന്നുവച്ചാൽ ഇത് ഉപയോഗിച്ച് വാട്ടർ കാൻഡിൽസ് ആണ് തയ്യാറാക്കുന്നത്.
ഈയൊരു ഹോൾ ഉണ്ടാക്കി ഇതിൽ തിരി ഇട്ടു വെക്കുക. ഇത് ഇതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് കത്തിക്കാവുന്നതാണ്. ആവശ്യമെങ്കിൽ എന്തെങ്കിലും നിറം ഇതിലേക്ക് ചേർക്കാവുന്നതാണ്. നല്ല കളർഫുൾ ആക്കാൻ സഹായിക്കും. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. മാത്രമല്ല ഇനി ബാക്കി വരുന്ന ഓയില്‍ വെറുതെ കളയുകയും വേണ്ട. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.