ശരീരത്തിലെ മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഒരാൾക്കെങ്കിലും ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം ഹൈപ്പർ ടെൻഷൻ തുടങ്ങിയവ. ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. മരുന്നിനൊപ്പം മറ്റെന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. അതുപോലെതന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെ എന്തെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലത്ത് ഉയർന്ന രക്തസമ്മർദ്ദം എന്നത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും 20 25 വയസ്സു മുതൽ തന്നെ ഹയ് ബിപി പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. 120/ 80 ആണ് നോർമൽ ബിപി അളവായി കാണുന്നത്. ഹൈപ്പർ ടെൻഷൻ അധവാ രക്തസമ്മർദ്ദം പ്രധാനമായി രണ്ട് തരത്തിലാണ് കാണാൻ കഴിയുന്നത്.
പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ സെകണ്ടറി ഹൈപ്പർ ടെൻഷൻ മുതലായവയാണ്. പാരമ്പര്യമായി അതല്ലെങ്കിൽ പ്രത്യേകിച്ച് കാരണമില്ലാതെ ക്രമേണ ഉയർന്നുവരുന്ന രക്തസമ്മർദ്ദം ആണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. മറ്റു പല തരത്തിലുള്ള അസുഖങ്ങൾ കാരണം ഉയർന്ന രക്തസമ്മർദ്ദം കണ്ടുവരികയാണെങ്കിൽ അതിനെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നു. ഉദാഹരണം തൈറോയ്ഡ് രോഗങ്ങൾ ഉള്ളവരിലും ഹൃദ്രോഗങ്ങൾ ഉള്ളവരിലും വൃക്ക സമ്പന്ദമായി അസുഖങ്ങൾ ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്.
ഇനി ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുകവലി മദ്യപാനം തുടങ്ങിയവ. പാരമ്പര്യമായി ഉയർന്ന രക്തസമർദ്ധം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇതു കൂടാതെ ഇന്നത്തെ ജീവിതശൈലി പ്രധാന കാരണമാണ്. ഇന്നത്തെ ഭക്ഷണശീലം പണ്ടുകാലത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ ഹൈ ടെൻഷൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.