ജീരകം ഇങ്ങനെ വെള്ളം തിളപ്പിച്ച് കുടിക്കുന്ന ശീലം ഉണ്ടോ..!! ജീരകവെള്ളം ഈ രീതിയിൽ കുടിച്ചാൽ ഗുണങ്ങൾ അനവധി..

ജീരകത്തിലെ ആരോഗ്യ ഗുണങ്ങൾ അതുപോലെതന്നെ ജീരകം നൽകുന്ന മറ്റു കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ എല്ലാവരുടെ വീട്ടിലും കാണുന്ന ഒരു കൊച്ചു വസ്തുവാണ് ജീരകം. എന്നാൽ ചെറിയ വസ്തുവായി ജീരകത്തെ അങ്ങനെ ചെറുതായി കാണേണ്ട. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ജീരകത്തിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള കഴിവ് ജീരകത്തിൽ അടങ്ങിയിട്ടുണ്ട്.

ആരോഗ്യപരമായ ഗുണങ്ങൾ നിരവധി നൽകുന്ന ഒന്നാണ് ഇത്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ജീരകം. തടി കുറയ്ക്കാനും ഇത് വളരെ സഹായകരമാണ്. മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അയെന്നിന്റെ നല്ലൊരു കലവറ കൂടിയാണ് ഇത്. ജീരകവെള്ളം തിളപ്പിച്ച് കുടിക്കുക എന്നത് പലരുടെയും ശീലം തന്നെയാണ്.


പലരും ചിലപ്പോൾ വെറും രുചിക്ക് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ജീരക വെള്ളം കുടിക്കുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചെറു ചൂട് ജീരക വെള്ളം കുടിച്ചു കിടന്നൽ ഗുണങ്ങൾ നിസ്സാരമല്ല. രാത്രി ചീരക വെള്ളം കുടിച്ചു കിടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ്. രാത്രിയിൽ ഇതു വയറിന് വളരെയേറെ സുഖം നൽകുന്ന ഒന്നാണ്.

ഇത് മൂലം രാവിലെ ഉണ്ടാകാൻ സാധ്യതയുള്ള മലബന്ധം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ പ്രശ്നങ്ങൾ തടയാനും ഇത് വളരെയേറെ സഹായിക്കും. ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ ഇത് ഏറെ സഹായിക്കുന്നുണ്ട്. ബിപി കുറയ്ക്കാൻ നല്ലൊരു വഴി കൂടിയാണ് ഇത്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന ടോക്സിനുകൾ ലിവർ കിഡ്നി ടോക്സിനുകൾ നീക്കം ചെയ്യാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *