എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ബദാം. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ബദാം. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിന് ആവശ്യമായ അമ്ലവും വൈറ്റമിൻ ഇ യും മഗ്നീഷ്യം എല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഡ്രൈ ആയി കഴിക്കണോ അതോ കുതിർത്ത് കഴിക്കണോ എന്ന സംശയം എല്ലാവർക്കും ഉണ്ടായിരിക്കാം.
ഇത് രണ്ട് രീതിയിൽ കഴിച്ചാലും ശരീരത്തിന് നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. എന്നാൽ ബദാം കുതിർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് അല്പം കൂടി ഗുണം ചെയ്യുന്നത്. അതിന് കാരണം ബദാമിൽ ബ്രൗൺ നിറത്തിൽ അടങ്ങിയിട്ടുള്ള പുറംതൊലിയിൽ അടങ്ങിയിട്ടുള്ള ടാനിൻ എന്ന എൻസൈമാണ്. ഇതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് ബദാമിൽ അടങ്ങിയിട്ടുള്ള ന്യൂട്രിയൻസിന് നല്ല രീതിയിൽ ഡൈജസ്റ്റ് ചെയ്യാനും ഒബ്സെർവ് ചെയ്യാനും സാധിക്കില്ല.
എന്നാൽ ബദാം കുതിർത്തു കഴിക്കുമ്പോൾ ഈ എൻസൈം വിഗടിക്കുമ്പോൾ അതുമൂലം ശരീരത്തിന് ബദാമിന് പൂർണമായി ഡൈജസ്റ്റ് ചെയ്യാനും ഇതിലെ മുഴുവൻ ന്യൂട്രിയൻസ് ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കുന്നു. ദിവസവും രാവിലെ അഞ്ചു ബദാം വീതം കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം നൽകുന്ന ഒന്നാണ്. ബദാം മുളപ്പിച്ച് കഴിക്കുന്നതും ഈ ഗുണത്തെ ഇരട്ടിയാകുന്നു. ഓർമ്മശക്തി
വർധിപ്പിക്കാനും തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കാനും ഏറ്റവും സഹായിക്കുന്ന ഒന്നാണ് ബദാം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇതിൽ കലോറി വളരെ കുറവാണ്. അതുപോലെ തന്നെ ഇതിനടങ്ങിയിട്ടുള്ള പ്രോട്ടീൻ ഫൈബർ തുടങ്ങിയവ വയർ നിറയ്ക്കാനും ഓവർ ഈറ്റിംഗ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.