തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരുടെയും വീട്ടിൽ രാത്രികാലങ്ങളിൽ വീട്ടിൽ നായ കയറുന്നത് പതിവ് പരിപാടി ആയിരിക്കും. പലരും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്താലും ഈ ശല്യം ഒഴിവാക്കാൻ സാധിക്കാറില്ല. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെവേഗം തന്നെ മാറ്റിയെടുക്കാം. അതിന് സഹായിക്കുന്ന ഒരു മാർഗമാണ്.
കുപ്പിയിൽ വെള്ളം നിറച്ച് രണ്ടുമൂന്നു ബോട്ടിലുകൾ രാത്രികാലങ്ങളിൽ നിരത്തി വയ്ക്കുകയാണെങ്കിൽ നായ കയറില്ല എന്ന് പണ്ടൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഇത് ചെയ്തിട്ട് വീണ്ടും നായ കയറി കിടക്കുന്നതു കാണാറുണ്ട്. കയറുന്നത് തെരുവ് നായ്ക്കൾ ആയതുകൊണ്ട് തന്നെ ഇവർക്കിടന്ന ഭാഗങ്ങൾ അണുവിമുക്തമാക്കേണ്ടത് അനിവാര്യമായ ഒന്നാണ്. ഇത്തരത്തിൽ സ്ഥിരമായി നായ്ക്കൾ കയറുന്ന സിറ്റൗട്ടുകൾ ആണ് നിങ്ങളുടെ വീട്ടിൽ എങ്കിൽ. നിങ്ങൾക്ക് ചെയ്യാവുന്ന കിടിലം മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാഫ്തലിൻ ബോൾസ് ആണ് ഇതിന് സഹായിക്കുന്നത്. എല്ലാദിവസവും രാത്രി സിറ്റൗട്ടിൽ അതല്ല എങ്കിൽ ഏതു ഭാഗത്ത് ആണ് നായ കയറുന്നത് ആ ഭാഗങ്ങളിൽ നാലോ അഞ്ചോ നാഫ്തലിനും ബോൾസ് പല ഭാഗത്തായി ഇട്ടശേഷം. ഒന്നും ചെയ്യേണ്ട ലൈറ്റ് ഓഫാക്കിയ ശേഷം സുഖമായി ഉറങ്ങാവുന്നതാണ്. നായ പിന്നീട് തിരിഞ്ഞു നോക്കില്ല. എന്നാൽ ഇത് കുട്ടികൾ എടുക്കാതെ സൂക്ഷിക്കേണ്ടതാണ്.
എല്ലാവർക്കും വീട്ടിൽ ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇത്. പത്തോ പതിനഞ്ചു രൂപയ്ക്ക് മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് ഇത്.ഒരു പാക്കറ്റിൽ നാലോ ആറോ പീസ് കാണാൻ കഴിയും. ഇത് ഒരുപാട് ദിവസം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് പെട്ടെന്നൊന്നും അലിഞ്ഞു പോകില്ല. ഇതിന്റെ മറ്റൊരു ഉപയോഗം നമ്മുടെ വീടുകളിൽ വാഷ് ബേസിൻ ഉള്ളിലൂടെ വരുന്ന പാറ്റയെ തടയാനും ഇത് ഉപയോഗപ്രദമാണ്. ഇത് പരീക്ഷിച്ചു നോക്കി നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.