തൈര് ഇനി വീട്ടിൽ തയ്യാറാക്കാം..!! അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല കട്ട തൈര് വീട്ടിൽ തയ്യാറാക്കാൻ. വളരെ എളുപ്പത്തിൽ അരമണിക്കൂർ കൊണ്ട് കട്ട തൈര് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെ തയ്യാറാക്കാം നമുക്ക് നോക്കാം.
അര ലിറ്റർ പാല് എടുക്കുക. ഈ പാൽ ചൂടാക്കി എടുക്കുക. പിന്നീട് ഇത് തണുത്ത ശേഷം ഉറ ഒഴിക്കുക. കട്ട തൈര് നമുക്ക് അര മണിക്കൂർ കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നീട് ആരും തന്നെ പുറത്ത് നിന്ന് തൈര് വാങ്ങില്ല. നല്ല കിടിലൻ തൈര് ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കും. പാല് നന്നായി തിളച്ചു വരുമ്പോൾ പാല് മാറ്റിവെക്കുക.
ചെറിയ ചൂടോടെ നമുക്ക് ഇതിലേക്ക് ഉറ ഒഴിച്ച് കൊടുക്കാം. ഒഴിച്ച ഉറ നല്ലപോലെ തന്നെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം വേണം പാല് ഒഴിച്ച് കൊടുക്കാൻ. ഇങ്ങനെ ചെയ്താൽ നല്ല കട്ട തൈര് ആക്കി ലഭിക്കുന്നതാണ്. ഇങ്ങനെ ഇളക്കിയ ഉറയിലേക്ക് കാച്ചിയ പാല് ഒഴിച്ചുകൊടുക്കുക. വെറും അരമണിക്കൂർ കൊണ്ട് കട്ട തൈര് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഒരു കുക്കറിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. തിളച്ച വെള്ളത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന പാല് വെച്ചു കൊടുക്കുക. കാൽ ഭാഗത്തോളം മതി. പിന്നീട് പാല് വെച്ചിരിക്കുന്ന പാത്രം മൂടി വയ്ക്കുക. ശേഷം കുക്കർ അടച്ചുവെക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത് ശേഷം അരമണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ കട്ട തൈര് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.