ഇഡലി ദോശ എന്നിവ വീട്ടിൽ തയ്യാറാക്കുന്നവരാണ് എല്ലാവരും അല്ലേ. എന്നാൽ ഇഡലി ആയാലും ദോശ ആയാലും നല്ല സോഫ്റ്റ് സ്മൂത്ത് ആയി ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ഇടലി തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലി ആയാലും ദോശ ആയാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബ്രേക്ക് ഫാസ്റ്റ് ആണ്. നല്ല സോഫ്റ്റ് ആയിരുന്നാൽ എല്ലാവർക്കും വലിയ സന്തോഷമാണ്.
ചില സമയങ്ങളിൽ ഇഡലി ദോശ നല്ല കട്ടിയായി പോകാറുണ്ട്. ഇത് കൃത്യമായി ഉണ്ടാക്കാത്ത മൂലമാണ് സംഭവിക്കുന്നത്. സോഫ്റ്റ് ഇഡലി തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കടയിൽ കിട്ടുന്ന ഇഡലി അതിനേക്കാൾ നല്ല സോഫ്റ്റ് ആയി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. അതെ മാവ് ഉപയോഗിച്ച് കൊണ്ട് തന്നെ തട്ട് ദോശ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്നതാണ്. രണ്ട് കപ്പ് പച്ചരിയാണ് ആവശ്യമുള്ളത്. ഇതിലേക്ക് ഒരു കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കുക.
നന്നായി കഴുകിയശേഷം വേണം വെള്ളത്തിൽ കുതിർത്തി വെക്കാൻ. ഈ വെള്ളത്തിൽ തന്നെ വേണം അരച്ചെടുക്കാനും. നാലുമണിക്കൂർ കുതിർത്തിയെടുക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. അരിയും ഉഴുന്നും കൂടി ഒരുമിച്ച് അരച്ചെടുക്കാം. ആവശ്യത്തിന് ഉഴുന്നു വെള്ളവും ചേർത്തുകൊടുത്തു ഇതിലേക്ക് അരി കൂടി ചേർത്തു കൊടുക്കുകയാണ് വേണ്ടത്. ഇത് രണ്ട് ട്രിപ്പായിട്ട് തയ്യാറാക്കാവുന്നതാണ്. മിക്സി പെട്ടെന്ന് തന്നെ ചൂടാവുന്നതാണ്.
മാവ് പെർഫെക്റ്റ് ആയി ലഭിക്കണമെന്നില്ല. ഒരു കപ്പ് ചോറ് കൂടിയിട്ട് ഇതിലേക്ക് ഐസ്ക്യൂബ് ആണ് ചേർത്ത് കൊടുക്കേണ്ടത്. അതിനുശേഷം നല്ലപോലെ പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്. ഇങ്ങനെ അരച്ചെടുത്ത് മാവിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇത് ഉപയോഗിച്ച് തയ്യാറാക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.