ഒരുപാട് ആരോഗ്യഗുണ ശരീരത്തിന് നൽകുന്ന ഒരുപാട് ഭക്ഷണങ്ങൾ ഉണ്ട്. എങ്കിലും മലയാളികൾക്ക് താല്പര്യം ഫാസ്റ്റ് ഫുഡിനോട് ആണ്. ഇത് കൊണ്ട് തന്നെ ഇന്ന് പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങളും കൊണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഫ്ലാസ് സീഡ്. ഒരു അഞ്ചെട്ട് കൊല്ലമായിട്ട് മലയാളികൾക്ക് ഇതിന്റെ അത്ഭുത ഗുണങ്ങൾ അറിയാം.
എങ്കിലും പണ്ടുകാലം മുതലേ ഇത് കൃഷി ചെയ്തുവരുന്നതായി പറയപ്പെടുന്നു. മലയാളത്തിൽ ചെറുചന വിത്ത് എന്നറിയപ്പെടുന്ന ഇത് ഒരു സീഡ് വിഭാഗത്തിൽപ്പെടുന്ന ഭക്ഷ്യവിഭാഗമാണ്. ഇത് വെറുതെ കുതിർത്തു അല്ലെങ്കിൽ ഭക്ഷണത്തിന്റെ കൂടെ ചേർത്തും വരുത്തും എല്ലാം തന്നെ ഇത് ചേർത്ത് കഴിക്കാവുന്നതാണ്. പ്രധാനമായും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ഡിപെൻഡ് ചെയ്യുന്നത് മൂന്ന് വിഭാഗത്തിലാണ്.
ഒന്ന് ഇതിന്റെ അകത്ത് കാണുന്ന ഒമേഗ ത്രി ഫാറ്റി അസിഡ് ആണ്. നമ്മുടെ ശരീരത്തിലും നമ്മുടെ ഹൃദയത്തിനും ഒമേഗ ത്രീ ഫാറ്റി ആസിഡ് വളരെയേറെ സപ്പോർട്ട് നൽകുന്ന ഒന്നാണ്. ഏകദേശം ഒരു ടീസ്പൂണിന് അകത്ത് 1.8 ഗ്രാം വരെ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഫ്ലാക്സ് സീഡ്.
ഇത് കൂടാതെ ഇതിൽ ലീഗ്നിൻ എന്ന പോലീ ഫിനോൾ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾ തടയാനും ആന്റി ഇൻഫ്ളമെട്രി ആക്ഷൻ തരുന്ന ഒന്നുകൂടിയാണ്. ഇതിൽനിന്ന് നാച്ചുറൽ ഈസ്ട്രജൻ ലഭിക്കുന്നതുകൊണ്ട് സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.