ഉണ്ടെങ്കിലും പലരും ഒളിച്ചു വയ്ക്കുന്ന ഒരു അസുഖമാണ് മൂലക്കുരു. ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത് നേരത്തെ തന്നെ ചികിത്സിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ നമ്മൾ പുറത്തു പറയാൻ മടിക്കുന്ന അസുഖമാണ് മൂലക്കുരു. പൈൽസിനെ കുറിച്ചും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് നമ്മുടെ മലാശയത്തിൽ ഉണ്ടാകുന്ന സിരകളിൽ ഉണ്ടാകുന്ന വീക്കതെയാണ് പൈൽസ് അഥവാ ഹെമറോയിഡ്സ് എന്ന് പറയുന്നത്.
ചില കാരണങ്ങളുണ്ട്. കുറെ സമയം ഇരുന്നു ജോലി ചെയ്യുന്ന ആളുകൾ അതുപോലെതന്നെ പാരമ്പര്യ ഘടകങ്ങളുണ്ട്. ഇത്തരത്തിലുള്ള ഫാമിലിയിൽ പെട്ട ആളുകൾക്ക് പൈൽസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ അമിതവണ്ണം ഉള്ള ആളുകളിലും അതുപോലെതന്നെ പ്രഗ്നൻസി ടൈമിലുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. പൈൽസ് വരുമ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങളായി പറയുന്നത് ചില ആളുകളിൽ മലദ്വാരത്തിൽ ചുറ്റും ശക്തമായി വേദന കണ്ടുവരുന്നു.
അതുപോലെതന്നെ ബ്ലഡ് പോകുന്ന അവസ്ഥ അതുപോലെതന്നെ മലം വളരെ ഇറകി പോകുന്ന അവസ്ഥയും വേദനയോടുകൂടി പ്രയാസപ്പെടുന്ന അവസ്ഥയും അതുപോലെതന്നെ ചെറിയ തടിപ്പ് പോലെ കാണുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. ഇതെല്ലാം ആണ് സാധാരണ ഹെമ റോഡ് മൂലം ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾ. ഇത് കാണുമ്പോൾ തന്നെ കൃത്യമായി ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. എല്ലാ തരത്തിലുള്ള ബ്ലഡ് കാണുന്നതും ഹെമറോയിഡ്സ് ആണെന്നും.
പൈൽസ് ആണെന്നും തെറ്റിദ്ധരിച്ചുകൊണ്ട് പോകുന്നവരും ഉണ്ട്. ഇത് മറ്റ് പല കാരണങ്ങളും ആയിരിക്കാം. അതുകൊണ്ടുതന്നെ ഇത് പൈൽസ് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ ഇത്തരം അവസ്ഥകളിൽ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മലബന്ധമില്ലാത്ത അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.