വീട്ടിൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. വീട്ടിൽ രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയും അല്ലെങ്കിൽ രാത്രി ഭക്ഷണമായും ചപ്പാത്തി നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇത് എല്ലാവരും അറിയണമെന്നില്ല. സാധാരണ രീതിയിൽ ചപ്പാത്തി പരത്തുന്ന സമയത്ത് ചുറ്റുപാടും പൊടിയിട്ട് ചുറ്റും ആവും. എന്നാൽ ഈ ഒരു ടെക്നിക് ചെയ്തു കഴിഞ്ഞാൽ പൊടിപാഴായി പോകില്ല. നമ്മുടെ മിൽമ ബോട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
ബോട്ടിൽ നല്ല രീതിയിൽ തുടച്ച ശേഷം ക്ലീൻ ചെയ്ത് എടുക്കുക. പിന്നീട് എന്തെങ്കിലും ചൂട് കമ്പി ഉപയോഗിച്ച് നാല് ഹോൾ ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഗോതമ്പ് പൊടി ഇട്ടുകൊടുക്കുക. പിന്നീട് മൂടി കൊണ്ട് അടച്ച ശേഷം എപ്പോൾ ചപ്പാത്തി ഉണ്ടാക്കുമ്പോളും ഇത് ഉപയോഗിച്ച് ഗോതമ്പ് പൊടി വിതറാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യാനുസരണം ഗോതമ്പ് പൊടി വിതറാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ആവശ്യത്തിനുമാത്രം ഗോതമ്പ് പൊടി ഉപയോഗിച്ചാൽ മതിയാകും.
വെറുതെ ഗോതമ്പുപൊടി വേസ്റ്റ് ആക്കേണ്ടി വരില്ല. 100% ഉപകാരപ്രദമായ ഒന്നാണ് ഇത്. ചപ്പാത്തി ഉണ്ടാക്കുന്നവർക്കെല്ലാം ഉപകാരമാണ് ഇത്. പലപ്പോഴും പലരും ഇത്തരത്തിലുള്ള ചില ചെറിയ കാര്യങ്ങൾ അറിയാതെ പോവുകയാണ് പതിവ്. ഇതുപോലെ തന്നെ മറ്റൊരു ടിപ്പ് നോക്കാം. മാർക്കറ്റിൽ ലഭിക്കുന്ന ഹാഫ് കുക്ക് ചപ്പാത്തി ലഭിക്കുന്നതാണ്. നമുക്ക് ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.
അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചപ്പാത്തി പരത്തി എടുക്കുക. വീട്ടിൽ വെറുതെ ഇരിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ്. അതുപോലെതന്നെ സൂക്ഷിക്കാൻ സാധിക്കും. പിന്നീട് പരത്തിയെടുത്ത ചപ്പാത്തി ചെറുതായി ചൂടാക്കുക. ഇങ്ങനെ തയാറാക്കിയ ശേഷം അഞ്ചു പാത്തു ദിവസം വരെ ചപ്പാത്തി സൂക്ഷിക്കാവുന്നതാണ്. പിന്നീട് ഇത് തണുത്ത ശേഷം കവറിലാക്കി സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.