ഇന്ന് നമുക്ക് ചായക്കൊരു കിടിലൻ പപട വട റെസിപ്പി തയ്യാറാക്കിയാലോ. നമ്മുടെ വീട്ടിലെ എല്ലാ പ്രായത്തിൽപ്പെട്ട ആളുകൾക്ക് തയ്യാറാക്കാവുന്ന ഒന്നാണ് പപ്പടവട. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ തയ്യാറാക്കി കൊടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പപ്പടം വെയിലത്ത് വച്ച് നന്നായി ചൂടാക്കിയ ശേഷം വേണം തയ്യാറാക്കാൻ.
ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ പപ്പട വട കൃത്യമായി രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ആവശ്യമായ സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. വരുത്ത അരിപ്പൊടി എടുക്കുക അതുപോലെ തന്നെ പിന്നെ എടുത്തിട്ടുള്ളത് ഒരു ടീസ്പൂൺ കോൺഫ്ലവർ പൊടി എടുക്കുക ഒരു ടീസ്പൂൺ മൈദ പൊടി എടുക്കുക. പിന്നെ ആവശ്യമുള്ളത് കായം പൊടി ആണ്.
ഇത് കൂടാതെ ജീരകം കാശ്മീരി ചില്ലി പൗഡർ കറുത്ത എള്ള് ഉപ്പ് വെള്ളം പപ്പടം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഈ ഒരു ബാറ്റർ മിക്സ് ചെയ്ത ശേഷം പപ്പട വട തയ്യാറാക്കി എടുക്കാവുന്നതാണ്. അരിപ്പൊടിയിലേക്ക് കോൺ ഫ്ലവർ പൊടി മൈത പൊടി കളറിനു വേണ്ടി മാത്രം കാശ്മീരി ചില്ലി പൗഡർ ചേർക്കുക. സാധാരണ മുളകുപൊടി ആണെങ്കിൽ അളവിൽ വ്യത്യാസം വരുത്താം.
പിന്നീട് നല്ല ജീരകം കാൽ ടീസ്പൂൺ എടുക്കുക. കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കുക. ഇത് ചേർത്താൽ മാത്രമേ കൃത്യമായി രുചി ലഭിക്കുകയുള്ളൂ. ഇതിലേക്ക് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം. പപ്പട വട തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.