ഇറച്ചി കറി മാറി നിൽക്കും… സോയ ഇനി വരട്ടിയെടുത്ത് ഇങ്ങനെ കറിവെച്ച് നോക്കാം…| Soya Chunks Masala Curry

ആരും കൊതിക്കുന്ന രീതിയിൽ ഇറച്ചി കറി പോലെ തന്നെ സോയ ചങ്ക്‌സ് കറി വെച്ചാലോ. ഇറച്ചി ക്കറിയുടെ അതെ രുചിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് സോയ. സോയ ചങ്ക്സ് വരട്ടിയെടുക്കാവുന്ന കറിയാണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ചോറിന്റെ കൂടെ അതുപോലെ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള കറിയാണ് ഇത്. ഇനി കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ആദ്യം തന്നെ സോയ ചങ്ക്സ് വെള്ളത്തിലിട്ടശേഷം നന്നായി വെവിച്ചെടുക്കുക. 100 ഗ്രാം സോയ ചങ്ക്സ് ആണ് എടുക്കുന്നത്. വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ശേഷമാണ് ഇത് വേവിച്ചെടുക്കേണ്ടത്. ഇത് 3 മിനിറ്റ് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ മസാല റെഡിയാക്കുക. ഏലക്കായ 6 എണം 5 കരയാമ്പു എടുക്കുക. കറുകപ്പട്ട എടുക്കുക. അതുപോലെതന്നെ താക്കോലം. ഒരു ടേബിൾ സ്പൂൺ വലിയ ജീരകം. ഒന്നര ടേബിൾസ്പൂൺ മല്ലി. അതുപോലെതന്നെ നാളികേരം.


രണ്ടു നുള്ള് ഉലുവ. അതുപോലെതന്നെ കുരുമുളക്. ഇതെല്ലാം കൂടി നന്നായി വാർത്തെടുക്കുക. പാനിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് ആദ്യം തന്നെ എടുത്തു വച്ചിരിക്കുന്ന സ്പൈസസ് ചേർത്തു കൊടുക്കുക. ഉലുവ കുരുമുളക് എന്നിവ കൂടി ചേർത്തു കൊടുക്കുക. ഇത് മൊരിഞ്ഞു വരുമ്പോൾ ഇത് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് തേങ്ങാക്കൊത്ത് മൊരിയിച്ചു എടുക്കുക.

ഇത് നന്നായി വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന സ്പൈസസ് മൊരിച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടേബിൾസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മിസിയിൽ ഇട്ട് വെറുതെ അടിച്ചെടുക്കുക. പിന്നീട് മസാല തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *