തട്ടുകട സ്റ്റൈലിൽ ചിക്കൻ ഫ്രൈ ഇനി നിങ്ങളുടെ വീട്ടിൽ തയ്യാറാക്കാം… കിടിലൻ രുചിയിൽ.

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തട്ടുകട ചിക്കൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും ചിന്തിക്കാനുള്ളതാണ് ഇത് എങ്ങനെ തയ്യാറാക്കാം എന്ന്. ഇനി തട്ടുകടയിൽ തയ്യാറാക്കുന്ന നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നതിന്റെ കിടിലൻ വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതെ മസാലയിൽ തന്നെയാണ് ഇവിടെയും ചെയ്യുന്നത്. രണ്ട് കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഒരു പാത്രം എടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ എരിവുള്ള മുളക് പൊടി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ ഗരം മസാല പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ കുരു മുളകുപൊടി ഒരു ടീസ്പൂൺ ഒന്നര ടേബിൾസ്പൂൺ കോൺഫ്ലവർ പൊടി.

ഒരു ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് ഒരു ടേബിൾസ്പൂൺ ചിക്കൻ മസാല കൂടി ചേർത്തു കൊടുക്കുക. നല്ല സോഫ്റ്റ് കിട്ടാൻ വേണ്ടി ഒരു ചെറുനാരങ്ങ നീര് കൂടെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് ഒരു കോഴിമുട്ട പൊട്ടിച്ച് ഒഴിച്ച് മസാല നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇളക്കുമ്പോൾ അൽപ്പം വെള്ളം കൂടി ചേർത്ത് ഇളക്കേണ്ടതാണ്. സാറെ തയ്യാറാക്കിയ ശേഷം കഴുകി വൃത്തിയാക്കിയ.

ചിക്കൻ മസാലയിലിട്ട ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. തേച്ചുപിടിപ്പിച്ച ശേഷം ഇതിലേക്ക് കുറച്ചു വെളുത്തുള്ളി അല്ലി ഇട്ടുകൊടുക്കുക. ഇത് പിന്നീട് 30 മിനിറ്റ് ഫ്രിഡ്ജിൽ ഫ്രീസറിൽ വച്ച് കൊടുക്കുക. 30 മിനിറ്റ് കഴിഞ്ഞ് നല്ലതുപോലെ എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ്. ഇതുപോലെ ചെയ്തു കഴിച്ചിട്ടുള്ളവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *