ജീവിതശൈലിയുമായി ബന്ധപ്പെട്ട് പലർക്കും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മൂലക്കുരു അഥവാ പൈൽസ്. സാധാരണ പുറത്ത് പറയാൻ മടിക്കുന്ന ഒന്നാണ് ഇത്. സ്ത്രീകൾ പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് ഇത്. തുടക്കത്തിൽ തന്നെ കൃത്യമായി ചികിത്സ നിനക്ക് സാധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ഇത്.
കൃത്യമായി ചികിത്സ ലഭിക്കാതെ പലപ്പോഴും ഈ മോശം അവസ്ഥയിലായിരിക്കും ഇത് പലപ്പോഴും ചികിൽസിക്കേണ്ടി വരുന്നത്. പൈൽസിനെക്കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് എന്ന് പറഞ്ഞാൽ നമ്മുടെ മലാശയത്തിൽ സിരകളിൽ ഉണ്ടാകുന്ന വീക്കം ആണ് പറയുന്നത്. പല കാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കുറെ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
അതുപോലെ തന്നെ പാരമ്പര്യമായ ഘടകങ്ങളുണ്ട്. പാരമ്പര്യമായി പൈൽസ് ഉള്ള ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അമിതമായി വണ്ണം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പ്രഗ്നൻസി സമയത്ത് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. പല വ്യത്യസ്ത കാരണങ്ങളാണ് കാണാൻ കഴിയുക. ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ചില ആളുകളിൽ മലാശയങ്ങളിൽ വേദന ഉണ്ടാകാം. ബ്ലീഡിങ് ഉണ്ടാകാറുണ്ട്.
മലബന്ധം ഉണ്ടാവുക ചെറിയ കുരുപോലെ തടിപ്പ് പോലെ കാണപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം സാധാരണ പൈൽസുമായി ബന്ധപ്പെട്ട് കാണാവുന്ന രോഗ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണുകയും പൈൽസ് ആണോ എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മറ്റുപല കാരണങ്ങൾ കൊണ്ട് ഇത്തരം ലക്ഷണങ്ങൾ കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.