പൂർണ്ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെ ജന്മം നൽകാൻ പ്രായപരിധിയുണ്ടോ? ഇത്തരം കാര്യങ്ങൾ അറിയാതിരുന്നാൽ തീരാ നഷ്ടമായിരിക്കും ഫലം.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് അമ്മയാവുക എന്നത്. ഒരു ഭ്രൂണത്തെ ഉദരത്തിൽ വഹിക്കുന്നത് മുതൽ ഏതൊരു സ്ത്രീയും അമ്മയാവുകയാണ് ചെയ്യുന്നത്. മാനസിക പരമായും ശാരീരിക പരമായും പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു സിറ്റുവേഷൻ ആണ് ഗർഭാവസ്ഥ എന്നത്. അതിനാൽ തന്നെ മാനസികമായും ശാരീരികവുമായും അതിനു വേണ്ടി തയ്യാറെടുത്തതിനുശേഷം ഗർഭം ധരിക്കുന്നതാണ് അത്യുത്തമം. അതുവഴി അവർക്ക് ആ ഉത്തരവാദിത്വം വളരെ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിക്കുകയും.

കുഞ്ഞിനെ ജന്മം നൽകി അതിനെ ശരിയായ രീതിയിൽ പരിപാലിച്ചു വളർത്താൻ സാധിക്കുകയും ചെയ്യുന്നു. അതിനാൽ എപ്പോഴും പ്ലാൻ ചെയ്തിട്ടുള്ള പ്രഗ്നൻസി ആണ് നല്ലത്. ഇത്തരത്തിൽ പ്രഗ്നൻസി പ്ലാൻ ചെയ്യുമ്പോൾ എപ്പോഴും20 മുതൽ 30 വയസ്സിന് വരെ ഇടയിലുള്ള സമയത്ത് പ്ലാൻ ചെയ്യുന്നതാണ് ഉത്തമം. ഒരു സ്ത്രീ ഗർഭം ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള സമയമാണ് ഇത്.

ശാരീരിക പരമായും മാനസിക പരമായും ഒരു സ്ത്രീ ഫിറ്റ് ആണ് എന്ന് പറയപ്പെടുന്ന ഒരു കാലഘട്ടമാണ് ഇത്. അതിനാൽ തന്നെ യാതൊരു പ്രശ്നങ്ങളും കൂടാതെ ഒരു കുഞ്ഞിനെ ജന്മം ധരിക്കാൻ ഈ കാലയളവിൽ അവൾക്ക് സാധിക്കും. 20 വയസ്സിന് താഴെയും 30 വയസ്സിന് മുകളിലുമുള്ള ഗർഭധാരണംഎപ്പോഴും റിസ്ക് നിറഞ്ഞതാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടായേക്കാം.

എന്നുള്ളതിനാൽ തന്നെ ഈ സമയത്ത് ഗർഭധാരണം അവോയിഡ് ചെയ്യുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. അതോടൊപ്പം പ്രഗ്നന്റ് ആവാൻ ആഗ്രഹിക്കുന്ന സമയത്ത് സ്ത്രീയും പുരുഷനും ഒരുപോലെ ഫുൾ ബോഡി ചെക്കപ്പ് നടത്തി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും അവരുടെ ശരീരത്തിൽ ഇല്ല എന്ന് ഉറപ്പുവരുത്തുന്നതും ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *