എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് ബസ്സിന് തീപിടിച്ചു. പെരുമൺ എൻജിനീയറിങ് കോളജിലാണ് ഈ സംഭവം നടന്നിരിക്കുന്നത് . വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികൾ ബസിൻ മുകളിൽ വലിയ പൂത്തിരി കത്തിക്കുക ആയിരുന്നു അപകടകാരണം. വിദ്യാർത്ഥികൾ തന്റെ ആഘോഷത്തിന്റെ ഭാഗമായി.
ബസ്സിൽ മുകളിൽ പൂത്തിരി കത്തിക്കുകയും പെട്ടെന്ന് തന്നെ ബസ്സിനുള്ളിൽ തീ പടരുകയും ചെയ്തു. കോളേജ് സഹപ്രവർത്തകരും വിദ്യാർത്ഥികളും തീ അണച്ചതിനാൽ വൻ അപകടം തന്നെ ഒഴിവായി. വിനോദയാത്ര നല്ല ആവേശത്തിൽ ആക്കാൻ വേണ്ടി ബസ് ജീവനക്കാർ തന്നെയാണ് ബസ്സിന്റെ മുകളിൽ പൂത്തിരി കത്തിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.
വിനോദയാത്ര പുറപ്പെടുന്നത് മൂന്ന് ബസ്സുകളിൽ ആയിരുന്നു ഇതിൽ ഒരു ബസ്സിന്റെ മുകളിലാണ് പൂത്തിരി ഇയാൾ കത്തിച്ചത്. കോളേജ് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്നുണ്ടായ നടപടി അല്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ അറിയിച്ചിരിക്കുന്നത് . ഇപ്പോഴത്തെ നിലവിൽ വാഹനം പിടിച്ചെടുക്കാൻ കഴിയുകയില്ലെന്നും.
വിനോദയാത്രയ്ക്കായി ബസ് ഉപയോഗിച്ചിരിക്കുകയാണെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അൻസാരി പറഞ്ഞു.ഇവർ തിരിച്ചു വന്നതിനുശേഷം മാത്രമേ ബസ് കസ്റ്റഡിയിൽ എടുക്കുവാൻ സാധിക്കുകയുള്ളൂ. ബസ്സുടമയെ കണ്ടെത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.