ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ച് അധികം വെള്ളം തിളപ്പിക്കാൻ വെക്കുക. പിന്നീട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് രണ്ട് കപ്പ് ബസുമതി അരി എടുക്കുക. ഇത് നന്നായി കഴുകിയെടുക്കുക. നന്നായി കഴുകിയെടുത്ത് ശേഷം നല്ല വെള്ളം ചേർത്തു 10 മിനിറ്റ് കുതിർത്തുവയ്ക്കുക. വെള്ളം തിളക്കുമ്പോൾ അരി ഇതിലേക്ക് ചേർത്തുകൊടുക്കാം.
നന്നായി ഇളക്കിയ ശേഷം വേവിക്കുക. 90% വെന്തു വന്നാൽ വെള്ളം ഊറ്റിയെടുക്കുക. പിന്നീട് നല്ല തണുത്ത വെള്ളം ചോറിനു മുകളിലൂടെ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. പിന്നീട് ഒരു പാൻ എടുത്ത് ശേഷം അതിലേക്ക് സൺഫ്ലവർ ഓയിൽ രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അല്പം ഉപ്പു കൂടി ചേർത്ത് കൊടുത്തു ചെറുതായി ഇളക്കി ചൂടാക്കുക.
പിന്നീട് ഇതിലേക്ക് ഒരു കോഴിമുട്ട ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക.ഇത് എണ്ണയിൽ നിന്ന് മാറ്റിയെടുക്കാം. പിന്നീട് ബാക്കിയുള്ള എണ്ണയിൽ ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. മൂപ്പിച്ച ശേഷം ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിനീട് ബീൻസ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് എല്ലില്ലാത്ത ചിക്കൻ ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഒരു ടേബിൾ സ്പൂൺ സോയാസോസ് ചേർത്ത് കൊടുക്കുക. ചെറുതായി വഴറ്റിയെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർക്കുക. പിന്നീട് ചൂടാറിയ പകുതി ചോറ് ചേർത്തുകൊടുക്കാം. ഇടയ്ക്കിടയ്ക്ക് യോജിപ്പിച്ചശേഷം ബാക്കി ചോറ് കൂടി ചേർത്തു കൊടുക്കാം. നേരത്തെ മാറ്റിവെച്ച മുട്ട കൂടിച്ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.