വ്യത്യസ്തമായ വിഭവങ്ങൾ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് അല്ലേ. വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അടുക്കളയിലെ സ്ത്രീകൾ. വെറുതെ ഇരിക്കുന്ന സമയത്ത് എന്തെങ്കിലുമൊക്കെ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് അത്തരത്തിലുള്ള ചില കാര്യങ്ങളാണ്. പച്ചമുന്തിരി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. അതിന് ആവശ്യമുള്ളത് പച്ചമുന്തിരി ആണ്.
എടുത്ത മുന്തിരി വൃത്തിയായി കഴുകിയതിനുശേഷം രണ്ടായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് മുന്തിരി ഒരു സൈഡിലേക്ക് മാറ്റിവെക്കുക. മിക്സിയുടെ ജാർ ഇൽ അത്യാവശ്യം വലിപ്പമുള്ള ഇഞ്ചി ചെറിയ കഷണങ്ങളായി മുറിച്ചത് രണ്ടു കുടം വെളുത്തുള്ളി മുഴുവനായി എടുക്കുക. ഇത് ചെറുതായി ഒന്ന് അരച്ചെടുക്കുക. പിന്നീട് ഒരു ഫ്രൈ പാനിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് അതിനുശേഷം എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ ഉലുവ ഇടുക.
ഉലുവ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇടുക. പിനീട് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. ഈ സമയം നേരത്തെ മിക്സിയിൽ ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. പിന്നീട് ഇളക്കി കൊടുത്ത ശേഷം പച്ചമുളക് ചേർത്ത് കൊടുക്കുക. പിന്നീട് നിറം മാറി വരുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. മൂന്ന് ടീസ്പൂൺ മുളക് പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടേബിൾസ്പൂൺ ഉപ്പു കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക.
പിന്നീട് ഇതിലേക്ക് കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് നന്നായി ഡ്രൈ ആയി എടുത്ത ശേഷം ബാക്കി കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് നേരത്തെ കട്ട് ചെയ്തു വെച്ച ഉണക്കമുന്തിരി ചേർത്തുവയ്ക്കുക. രുചികരമായ പച്ച മുന്തിരി അച്ചാർ ആണ് ഇവിടെ തയ്യാറാക്കുന്നത്. മുന്തിരി ചെറുതായി വാട്ടിയെടുക്കുക. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.